CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 7 Seconds Ago
Breaking Now

തോറ്റുപോയാല്‍ രാജ്യം വിട്ടേക്കാം ; തോറ്റാല്‍ ഫ്‌ളോറിഡയിലേക്ക് വരികയോ മിണ്ടുകയോ ഇല്ലെന്നും ട്രംപ്

ജോ ബൈഡന്‍ തന്നെയാണ് രസകരമായ വീഡി യാ പങ്കുവെച്ചത്. ഈ പറയുന്നതൊക്കെ ഉറപ്പാണോ എന്നാണ് ബൈഡന്റെ ചോദ്യം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തോറ്റാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ മറുപടി.

വിവിധ റാലികളില്‍ ട്രംപ് ആവര്‍ത്തിച്ച 'ഞാന്‍ തോറ്റുപോയാല്‍'.. പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജോ ബൈഡന്‍ തന്നെയാണ് രസകരമായ വീഡി യാ പങ്കുവെച്ചത്. ഈ പറയുന്നതൊക്കെ ഉറപ്പാണോ എന്നാണ് ബൈഡന്റെ ചോദ്യം.

'ഞാന്‍ തോറ്റാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ചുവന്നേക്കില്ല നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ' എന്നാണ് മിനെസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞത്. 'ഫ്‌ളോറിഡ എനിക്ക് നഷ്ടപ്പെട്ടാല്‍ എനിക്ക് ദേഷ്യം വരും ഫ്‌ലോറിഡയോട്' എന്ന് മറ്റൊരു റാലിയില്‍ പറഞ്ഞു. 'ഞാന്‍ തോറ്റാല്‍ പിന്നെ നിങ്ങളോട് ഒരിക്കലും മിണ്ടില്ല, എന്നെ നിങ്ങള്‍ പിന്നെ ഒരിക്കലും കാണില്ല' എന്നാണ് നോര്‍ത്ത് കരോലിനയില്‍ ട്രംപ് പറഞ്ഞത്. ഇതൊക്കെ പല സ്റ്റേറ്റുകളിലെ റാലികളിലായി പറഞ്ഞതാണ്. ഒടുവില്‍ പറഞ്ഞത് ഇങ്ങനെ

'ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിട്ടേക്കാം, എനിക്കറിയില്ല', ട്രംപ് പറഞ്ഞു.

സര്‍വേകളെല്ലാം ജനപിന്തുണ ബൈഡനാണെന്ന് പറഞ്ഞതോടെ ട്രംപ് പരാജയഭീതിയിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.