CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 48 Seconds Ago
Breaking Now

LDF ജനകീയപ്രതിരോധത്തിന് അഭിവാദ്യങ്ങളുമായി യുകെ മലയാളികള്‍ ;സമീക്ഷ യുകെ യുടെ ഐക്യദാര്‍ഢ്യം

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏതാണ്ട് മുഴുവന്‍ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളില്‍ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എല്‍ഡിഎഫിന്റെ നേത്രത്വത്തില്‍ ജനകീയപ്രതിരോധത്തില്‍ അണിനിരക്കുന്നത്. ഈ ജനകീയപ്രതിരോധത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളില്‍ ഇടത്പക്ഷ കലാസാംസ്‌കാരികസംഘടനയായ  സമീക്ഷയുകെ യുടെ  പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുള്‍ ഏന്തി അണിചേര്‍ന്നു. ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ കാരണം വീടുകള്‍ ആണ് പ്രവാസിമലയാളികള്‍ സമരവേദിയാക്കിയത് . 

ഇന്നുവരെ കാണാത്ത വികസനമുന്നേറ്റമാണ് കഴിഞ്ഞ നാലരവര്‍ഷമായി കേരളത്തില്‍ ഇടതുപക്ഷജനാധിപത്യ സര്‍ക്കാരിന്റെ നേത്രത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയും , സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ , സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയും അവശവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങാതെ വീടുകളില്‍ എത്തിച്ചും കോവിഡ് കാലത്തു എല്ലാ വീടുകളിലും സൗജന്യമായി ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു ആരും പട്ടിണി കിടക്കില്ല എന്ന് ഉറപ്പു വരുത്തിയ , ലോകത്തിനാകമാനം മാതൃകയായ സര്‍ക്കാരാണ് കേരളത്തിലേത്.ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളം കാഴ്ചവെക്കുന്ന ഇടതുപക്ഷ ബദല്‍ വികസനമാതൃക കേന്ദ്രത്തിലുള്ള മോദി സര്‍ക്കാരിനെയും അതിനു നേത്രത്വം നല്‍കുന്ന സംഘപരിവാര്‍ ശക്തികളെയും അവരെ ഭരണത്തിലേറാന്‍ സഹായിച്ച  അദാനി അംബാനി തുടങ്ങിയ കുത്തകമുതലാളിമാരെയും വിളറിപിടിപ്പിച്ചിട്ടുണ്ട്. 

ഈ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംഘ്പരിവാര്‍ശക്തികള്‍ നടത്തുന്നത്. അധികാരക്കൊതി മൂലം തങ്ങളുടെ കേന്ദ്രനേത്രത്വത്തിന്റെ നയത്തിന് വിരുദ്ധമായി കേരളത്തിലെ കോണ്‍ഗ്രസ് നേത്രത്വവും ബിജെപിയുടെ ഈ ശ്രമങ്ങളെ പിന്തുണക്കുകയാണ്. 

കേരളത്തിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും കേരളത്തിന്റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണക്കാനുള്ള LDF ജനകീയപ്രതിരോധത്തില്‍ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത; ബിജു ഗോപിനാഥ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.