പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാടിന്റെ ഭരണ സാരഥ്യത്തില്‍ ഡിഎംകെ. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സംഖ്യ 141 സീറ്റുകളിലാണ് മുന്നേറുന്നത്. എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 91 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നു. 234 അംഗ നിയമസഭയില്‍ ഭരണപക്ഷ വിരുദ്ധ വികാരം മുതലാക്കിയാണ് ഡിഎംകെ വിജയിച്ച് കയറുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെട്ടതാണ് ഡിഎംകെ സഖ്യം.
അതേസമയം ആസാമില്‍ ബിജെപി രണ്ടാം വട്ടവും ഭരണചക്രം ഭദ്രമാക്കി. 77 നിയമസഭാ സീറ്റുകളില്‍ മുന്നേറിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരം നിലനിര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യത്തിന് 40 ഇടങ്ങളില്‍ മാത്രമാണ് മേല്‍ക്കൈ. 62 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് വിജയം ഉറപ്പിച്ചുകഴിഞ്ഞു. 64 സീറ്റുകളാണ് ആസാമില്‍ കേവല ഭൂരിപക്ഷം. തുടര്‍ച്ചയായി ഭരണം പിടിച്ച ആദ്യ കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയായി ബിജെപി ആസാമില്‍ ചരിത്രവും രചിച്ചു.
30 സീറ്റുകളുള്ള പുതുച്ചേരിയില്‍ ഭരണത്തിന് ആവശ്യമായ 15 സീറ്റുകളുടെ കേവല ഭൂരിപക്ഷം എന്‍ഡിഎ ഉറപ്പാക്കി. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഇവിടെ എന്‍ഡിഎ സഖ്യം. ഡിഎംകെയും, കോണ്‍ഗ്രസും ചേര്‍ന്ന യുപിഎ സഖ്യത്തിന് മൂന്ന് സീറ്റാണുള്ളത്.