CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 13 Seconds Ago
Breaking Now

ജനിക്കാന്‍ പോകുന്ന കുഞ്ഞ് 'തുല്യമായ' ലോകത്ത് ജീവിക്കണം; വാക്‌സിന്‍ പ്രസംഗത്തില്‍ ഗര്‍ഭിണിയായ മെഗാന്‍; ശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹാരി; യുകെ വാക്‌സിന്‍ പേറ്റന്റ് ഇളവിനെ പിന്തുണയ്ക്കുമോ?

ജര്‍മ്മനി, കാനഡ, ഇയു, യുകെ എന്നിവര്‍ പേറ്റന്റ് ഇളവിനെ എതിര്‍ക്കുകയാണ്

കൊവിഡ് മഹാമാരി കറുത്ത ചര്‍മ്മമുള്ള സ്ത്രീകളുടെ തലമുറ നേടിയ മുന്നേറ്റത്തെ ഇല്ലാതാക്കിയെന്ന് മെഗാന്‍ മാര്‍ക്കിള്‍. വാക്‌സ് ലൈവ് പരിപാടിയിലാണ് സസെക്‌സ് ഡച്ചസ് റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മഹാമാരിയില്‍ നിന്നും പുറത്ത് വരുമ്പോള്‍ ആരോഗ്യവും, സുരക്ഷയും, വിജയവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എല്ലാവര്‍ക്കും മുന്‍ഗണന ഉറപ്പാക്കണം, പ്രത്യേകിച്ച് മഹാമാരി പ്രത്യാഘാതം തീര്‍ന്ന സ്ത്രീകള്‍ക്ക്, മെഗാന്‍ വ്യക്തമാക്കി. 

ലോസാഞ്ചലസിലെ ലോ-ഫി സ്റ്റേഡിയത്തില്‍ നടന്ന വാക്‌സ് ലൈവ് കണ്‍സേര്‍ട്ടില്‍ ഹാരി രാജകുമാരന്‍ നേരിട്ട് പങ്കെടുത്തു. കൊവിഡ്-19 വാക്‌സിന്റെ രാഷ്ട്രീയവത്കരണം ആശങ്കപ്പെടുത്തുന്നതാണെന്ന് ഹാരി രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി. 'ശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ജീവിതവും, മരണവും സംബന്ധിച്ച് സംസാരിക്കുമ്പോള്‍ വാക്‌സിനുകളെ രാഷ്ട്രീയമാക്കാന്‍ പാടില്ല', ഹാരി രാജകുമാരന്‍ വ്യക്തമാക്കി. 

ലോകത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്റെ തുല്യമായ ലഭ്യത ഉറപ്പാക്കണം, മറിച്ചായാല്‍ ഇതൊന്നും വിജയിക്കില്ല, ഹാരി പ്രഖ്യാപിച്ചു. പാവപ്പെട്ട രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ പേറ്റന്റ് ഇളവ് ചെയ്ത് നല്‍കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കങ്ങളെ ഹാരിയും, മെഗാനും പിന്തുണച്ചു. ജര്‍മ്മനി, കാനഡ, ഇയു, യുകെ എന്നിവര്‍ പേറ്റന്റ് ഇളവിനെ എതിര്‍ക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.