CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 34 Seconds Ago
Breaking Now

ആയിരം പേര്‍ക്കുള്ള ഹൈടെക് ക്വാറന്റൈന്‍ സൗകര്യവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ ; വലിയ സ്‌ക്രീനില്‍ രാമായണവും മഹാഭാരതവും

മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം ഓരോ കട്ടിലിന് സമീപവും ഉണ്ടായിരിക്കും. വെള്ളം ചൂടാക്കാനുള്ള സൗകര്യവും ഉണ്ട്. ഓക്‌സിജന്‍ സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ആയിരം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. എല്ലാവിധ സൗകര്യവുമുള്ള ഹൈടെക്കായ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രമാണ് സംസ്ഥാനം ഭോപ്പാലില്‍ ഒരുക്കിയിരിക്കുന്നത്. മോട്ടിലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ക്വാറന്റെന്‍ സെന്ററാക്കി മാറ്റിയത്. മാധവ് സേവാ കേന്ദ്രത്തിന്റെ നേതൃത്തിലാണ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ചേര്‍ന്ന് സെന്റര്‍ ഉദ്ഘാടനംചെയ്തു. വന്‍ സജ്ജീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ സ്‌ക്രീനുകളില്‍ രാമായണവും മഹാഭാരതവും പരമ്പരകള്‍ പ്രദര്‍ശിപ്പിക്കും. മഹാമൃത്യുഞ്ജയമന്ത്രം, ഗായത്രി മന്ത്രം എന്നിവ കേള്‍പ്പിക്കും. യോഗ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം. കൂടാതെ മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം ഓരോ കട്ടിലിന് സമീപവും ഉണ്ടായിരിക്കും. വെള്ളം ചൂടാക്കാനുള്ള സൗകര്യവും ഉണ്ട്. ഓക്‌സിജന്‍ സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, എപിജെ അബ്ദുല്‍ കലാം എന്നിങ്ങനെയാണ് വാര്‍ഡുകള്‍ക്ക് പേര് നല്‍കിയിട്ടുള്ളത്. പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കാനാണ് കോവിഡ് സെന്റര്‍ തുടങ്ങിയതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ബാധിതരായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടുമെന്നും സര്‍ക്കാര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.