ജെസിബിയുടെ കൈകളില്‍ ഇരുന്ന് നദി മുറിച്ച് കടക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇടംനേടുന്നത്. മണിക്കൂറോളം പിപിഇ കിറ്റും ഡബിള്‍ മാസ്‌കും മറ്റും ധരിച്ച് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് യഥാര്‍ത്ഥ ഹീറോയെന്ന് കൊവിഡ് മഹാമാരി വേളയിലാണ് ലോകം തന്നെ കണ്ടതാണ്. ഈ സാഹചര്യത്തിലാണ് സേവനം എത്തിക്കാന്‍ ജെസിബിയുടെ കൈകളില്‍ ഇരുന്ന് ലക്ഷ്യത്തിലെത്താന്‍ ശ്രമം നടത്തിയത്.
ചിത്രങ്ങള്‍ ഇതിനോടകം തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയ്ക്കാണ് ഇന്ന് സോഷ്യല്‍മീഡിയ കൈയ്യടിക്കുന്നത്. ലഡാക്ക് എംപി ജംയാങ് സെറിങ് നമ്ഗ്യാല്‍ ആണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ സേവനത്തിനായി ലഡാക്കിലെ ഒരു നദി കടക്കുന്ന ചിത്രമാണ് നമ്ഗ്യാല്‍ ഷെയര്‍ ചെയ്തത്.
ആരോഗ്യപ്രവര്‍ത്തകരില്‍ രണ്ട് പേര്‍ പിപിഇ കിറ്റ് ധരിച്ചിട്ടുണ്ട്. കോവിഡ് പോരാളികള്‍ക്ക് അഭിവാദനവും വീടുകളില്‍ സുരക്ഷിതരായും ആരോഗ്യത്തോടെയുമിരുന്ന് കോവിഡ് പോരാളികളോട് സഹകരിക്കണമെന്ന അഭ്യര്‍ഥനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ലഡാക്കിലെ ഗ്രാമീണമേഖലയില്‍ ഗതാഗതസൗകര്യവും മറ്റിടങ്ങളേക്കാള്‍ കുറവാണ്, പ്രത്യേകിച്ച് ഗ്രാമീണമേഖലകളില്‍. ഇക്കാര്യം നമ്ഗ്യാല്‍ ട്വീറ്റില്‍ സൂചിപ്പിച്ചിരിക്കുന്നു. പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ സഹാസം കൂടി പങ്കുവെച്ചത്.