CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 44 Seconds Ago
Breaking Now

നടക്കുന്നവര്‍ക്കും, സൈക്കിളുകാര്‍ക്കും മുന്‍ഗണന നല്‍കി പുതിയ ഹൈവേ കോഡ് നിയമം! ജംഗ്ഷനുകളില്‍ കാല്‍നടക്കാര്‍ക്ക് വഴിമാറണം; സൈക്കിളുകാര്‍ റോഡിന്റെ നടുവിലൂടെയും പറക്കും; മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഡ്രൈവര്‍മാര്‍ക്ക്; അപകടം കുറയ്ക്കുമോ, വര്‍ദ്ധിപ്പിക്കുമോ?

മറ്റ് യാത്രക്കാരുടെ പരമാവധി ശ്രദ്ധ ലഭിക്കാന്‍ ലെയിനിന്റെ മധ്യത്തിലൂടെ സൈക്കിള്‍ ഓടിക്കാനാണ് പുതിയ കോഡ് പറയുന്നത്

വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ചുമതലയാണ് ചെറിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെയും, സൈക്കിളുകാരുടെയും, കാല്‍നടക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത്. എന്നാല്‍ വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയിലൂടെ ഇവര്‍ക്ക് സസുഖം സഞ്ചരിക്കാന്‍ അനുവാദം നല്‍കിയ ശേഷം ഉത്തരവാദിത്വം ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത് ഗുണകരമാണോ? ഈ ചോദ്യമാണ് ബ്രിട്ടനിലെ പുതിയ ഹൈവേ കോഡ് നിയമങ്ങളെ കുറിച്ച് മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. 

ജംഗ്ഷനുകളില്‍ സൈക്കിളുകാര്‍ക്ക് മുന്‍ഗണന നല്‍കുന്നത് പോലുള്ള നയങ്ങള്‍ ഒഴിവാക്കാവുന്ന അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജംഗഷനുകള്‍ ക്രോസ് ചെയ്യാനെത്തുന്ന കാല്‍നടക്കാര്‍ക്ക് മോട്ടോറിസ്റ്റുകള്‍ വഴിമാറണമെന്ന പുതിയ നിയമമാറ്റവും വലിയ പ്രശ്‌നമുണ്ടാക്കുമെന്നാണ് ആശങ്ക. പുതിയ നിയമങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ക്രോസ് ചെയ്യാന്‍ തുടങ്ങിയ കാല്‍നടക്കാരന് വേണ്ടി വാഹനം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നിലവിലെ നയങ്ങള്‍ക്ക് പകരമായി ഈ കോഡ് പ്രാബല്യത്തിലാകും. 

മറ്റ് യാത്രക്കാരുടെ പരമാവധി ശ്രദ്ധ ലഭിക്കാന്‍ ലെയിനിന്റെ മധ്യത്തിലൂടെ സൈക്കിള്‍ ഓടിക്കാനാണ് പുതിയ കോഡ് പറയുന്നത്. ഒഴിഞ്ഞ റോഡുകളിലാണ് ഈ വിധം ചെയ്യേണ്ടത്. പിന്നില്‍ നിന്നും വാഹനം വന്നാല്‍ മാറ്റിക്കൊടുക്കാം. സീബ്രാ ക്രോസില്‍ കടക്കാന്‍ തയ്യാറായി നില്‍ക്കുന്നവരെ കണ്ടാല്‍ വാഹനം നിര്‍ത്താനാണ് പുതിയ നയം ആവശ്യപ്പെടുക. സൈക്കിളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വവും, രണ്ട് വീലില്‍ സഞ്ചരിക്കുന്നവര്‍ കാല്‍നടക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. 

താഴെ നിന്നും മുകളിലേക്ക് ഉത്തരവാദിത്വം തലയിലിടുന്നതോടെ കാല്‍നടക്കാര്‍ക്കും, സൈക്കിളുകാര്‍ക്കും എന്ത് അപകടം സംഭവിച്ചാലും അത് മോട്ടോറിസ്റ്റുകളുടെ തലയിലാകും. ടെസ്റ്റ് പാസായ ശേഷം ഡ്രൈവര്‍മാര്‍ ഹൈവേ കോഡ് പതിവായി വായിക്കാത്തതിനാല്‍ ഇത് കൂടുതല്‍ ആശയക്കുഴപ്പത്തിനും, അപകടത്തിലേക്കും നയിക്കുമെന്ന് ആര്‍എസി മുന്നറിയിപ്പ് നല്‍കി. സൈക്കിള്‍, കാല്‍നടയാത്രകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള 338 മില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.