CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 16 Seconds Ago
Breaking Now

കവിളില്‍ കടിച്ചും ചുംബിച്ചും ഷംനയുടെ പുതിയ ചിത്രങ്ങള്‍ ; വിമര്‍ശകര്‍ക്ക് മറുപടി ?

തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 'ധീ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്.

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ഷംന കാസിം. അമ്മയുടെ മുഖത്ത് കടിക്കുന്ന ചിത്രവും സുഹൃത്തിനെ ചുംബിക്കുന്ന ചിത്രവുമാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

മത്സരാര്‍ഥികളെ ചുംബിച്ചു, കവിളില്‍ കടിച്ചു; ഷംന കാസിമിന് വിമര്‍ശനം | Shamna  Kasim faces criticism after kissing biting reality show contestant dhee  champions

'നിങ്ങളെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം ആര്‍ക്കും യഥാര്‍ത്ഥ നിങ്ങളെ അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. എന്നാല്‍ അത് നിങ്ങള്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയാണെന്ന് അവര്‍ക്ക് അറിയില്ല. ഇതാണ് നിങ്ങള്‍, മറ്റുള്ളവര്‍ക്ക് വേണ്ടി മാറേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.