CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 37 Seconds Ago
Breaking Now

മേല്‍ച്ചുണ്ട് നായ കടിച്ചെടുത്തു; ശസ്ത്രക്രിയയ്ക്കായി മോഡല്‍ ചെലവിട്ടത് 2.9 കോടി രൂപ

സിനിമയിലും മറ്റും അവസരം തേടിയെത്തിയ വേളയിലായിരുന്നു താരത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

മേല്‍ച്ചുണ്ട് നായ കടിച്ചെടുത്തതിനെ തുടന്നുള്ള ശസ്ത്രക്രിയയ്ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ മോഡല്‍ ബ്രൂക്ലിന്‍ കൗഹ്‌റിന് (22) ചെലവായത് 400000 ഡോളര്‍ (ഏകദേശം 2.9 കോടി രൂപ ഇന്ത്യന്‍ രൂപ). 2020ല്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് മോഡലിന്റെ ചുണ്ട് കടിച്ചെടുത്തത്. നായയുടെ ആക്രമണത്തില്‍ നിന്ന് പഴയപടിയാകാന്‍ സ്‌കിന്‍ ഗ്രാഫ്റ്റിങ് അടക്കമുള്ള ശസ്ത്രക്രിയകളാണ് വേണ്ടി വന്നത്.

സിനിമയിലും മറ്റും അവസരം തേടിയെത്തിയ വേളയിലായിരുന്നു താരത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അരിസോണയിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ബ്രൂക്ലിന്‍. അവിടുത്തെ വളര്‍ത്തു നായയാണ് ആക്രമിച്ചത്. തന്നെ നോക്കി ഒരു പാവയെപ്പോലെ തലയാട്ടികൊണ്ടിരിക്കുകയായിരുന്നു നായയെന്നും അത്തരമൊരു സാഹചര്യത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്നും യുട്യൂബില്‍ പങ്കുവച്ച വിഡിയോയില്‍ ബ്രൂക്ലിന്‍ പറയുന്നു.

ബ്രൂക്‌ലിന്റെ വാക്കുകള്‍;

സ്‌കിന്‍ ഗ്രാഫ്റ്റിങ്ങ് സര്‍ജറിയിലൂടെ തന്റെ പഴയ 'ചിരി' തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. മുഖത്ത് ശസ്ത്രക്രിയ നടത്താന്‍ ആദ്യമാരും തയാറായില്ല. ഒരു വര്‍ഷമെടുത്താണ് അനുയോജ്യനായ ഡോക്ടറെ കണ്ടെത്തിയത്. കൈകളില്‍ നിന്നു തൊലി എടുത്താണ് വായില്‍ പിടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക്‌ശേഷം ദീര്‍ഘകാല വിശ്രമം വേണം. വായ ചലിപ്പിക്കാനാവാത്തതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ടായിരിക്കും ഭക്ഷണം നല്‍കുക. എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്താലും ചുണ്ട് പഴയതു പോലെയാകില്ല എന്ന വേദനയും.

 

 




കൂടുതല്‍വാര്‍ത്തകള്‍.