ലോകത്ത് ഒമിക്രോണ്‍ ഭീതി പടര്‍ത്തുമ്പോള്‍ വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചോ ഏഴോ ദിവസത്തിനുള്ളില്‍ മിക്ക ആളുകളും കോവിഡ് മുക്തരാകുന്നുണ്ടെങ്കിലും, ലോകാരോഗ്യ സംഘടന 14 ദിവസത്തെ ക്വാറന്റീന്‍ ശുപാര്‍ശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്ഒയിലെ കോവിഡ് മാനേജ്‌മെന്റ് സപ്പോര്‍ട്ട് ടീം അംഗം അബ്ദി മഹമൂദ്.
രാജ്യങ്ങള്‍ അവരുടെ നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്വാറന്റീന്‍ കാലാവധിയെക്കുറിച്ച് തീരുമാനമെടുക്കണം. കുറഞ്ഞ കോവിഡ് കേസുകളുള്ള രാജ്യങ്ങളില്‍, കൂടുതല്‍ ക്വാറന്റീന്‍ സമയം കേസുകളുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കാന്‍ സഹായിക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2021 ഡിസംബര്‍ 29 വരെ 128 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
'ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍, ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാലും മറ്റു രാജ്യങ്ങളില്‍ സ്ഥിതി സമാനമാകില്ല. ഡെന്‍മാര്‍ക്കില്‍, ആല്‍ഫ വേരിയന്റിനൊപ്പം കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ രണ്ടാഴ്ചയെടുത്തു. എന്നാല്‍, ഒമിക്രോണ്‍ വേരിയന്റിനൊപ്പം രണ്ടു ദിവസമേ എടുത്തുള്ളൂ. ഇത്രയും പകരുന്ന വൈറസ് ലോകം കണ്ടിട്ടില്ല' അദ്ദേഹം പറഞ്ഞു.