CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 30 Seconds Ago
Breaking Now

പറന്നുയരും മുമ്പ് തീപിടിച്ചു : ചൈനയില്‍ വിമാനത്തില്‍ നിന്നിറങ്ങിയോടി യാത്രക്കാര്‍

തീയും പുകയും ഉയരുന്ന വിമാനത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചൈനയില്‍ ടിബറ്റന്‍ വിമാനത്തിന് തീപിടിച്ചു. ചോങ്ക്വിങ്ങില്‍ നിന്ന് ടിബറ്റിലെ ന്യിംഗ്ചിയിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

തീയും പുകയും ഉയരുന്ന വിമാനത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കാരെയും 9 ജീവനക്കാരെയുമടക്കം എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നാണ് വിവരം.

വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.