CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 37 Minutes 25 Seconds Ago
Breaking Now

മകന് ഉമ്മ കൊടുക്കാന്‍ പോയപ്പോള്‍ പല്ലുതേയ്ക്കാന്‍ പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

സംഭവത്തില്‍ ഭര്‍ത്താവ് അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകന് ഉമ്മ കൊടുക്കാന്‍ പോയപ്പോള്‍ പല്ലുതേക്കാന്‍ പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍  ഭര്‍ത്താവ് അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. അവിനാശിന്റെ വീട്ടിലെ ഹാളില്‍ വെച്ച് ഭാര്യ ദീപികയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

വീടിന്റെ വാതില്‍ അടച്ചിട്ട ശേഷമാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. വീട്ടുകാരുടെ ബഹളം കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഭര്‍ത്താവ് അവിനാഷിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞുവെച്ച് പൊലീസ് കൈമാറി.

ബാഗ്ലൂരില്‍ ജോലി ചെയ്തിരുന്ന അവിനാഷ് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ബാംഗ്ലൂരില്‍ എയര്‍ ഫോഴ്‌സിന് വേണ്ടി സിവില്‍ വര്‍ക്കുകള്‍ കരാര്‍ എടുത്ത് നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അവിനാശ് . ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആയി നില്‍ക്കുകയാണെന്ന് അവിനാശ് പൊലീസിനോട് പറഞ്ഞത്.

അവിനാശിനെ ചോദ്യം ചെയ്തു വരികയാണെന്ന് മണ്ണാര്‍ക്കാട് സി ഐ പറഞ്ഞത്. അവിനാശും ദീപികയും വിവാഹിതരായിട്ട്  മൂന്നു വര്‍ഷത്തിലേറെയായി. ഒന്നര വയസ്സുള്ള മകനുണ്ട്.  രാവിലെ മകന് ഉമ്മ കൊടുക്കാന്‍ വന്നപ്പോള്‍ ഭാര്യ പല്ലു തേയ്ക്കാന്‍ പറഞ്ഞതാണ് പ്രകോപനമെന്നാണ് അവിനാഷ് പൊലീസിന് നല്‍കിയ മൊഴി.

ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാവുകയും വീടിനകത്തുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.