വിഷയ സ്വീകരണത്തിലും അവതരണത്തിലും സമീപകാല മലയാള സിനിമയില്‍ ഏറെ വൈവിധ്യം പുലര്‍ത്തി എത്തിയ ചിത്രമാണ് മഹാവീര്യര്‍ . പല കാലങ്ങളെ സംയോജിപ്പിച്ച് കഥ പറഞ്ഞിരിക്കുന്ന ചിത്രം നിരവധി വ്യാഖ്യാന സാധ്യതകളും മുന്നോട്ട് വെക്കുന്നുണ്ട്. നിവിന്‍ പോളിയുടെയും ആസിഫ് അലിയുടെയുമൊക്കെ കരിയറുകളില്‍ ഇത്രയും വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ വേറെ ഉണ്ടാവില്ല. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ .
സാഹിത്യകൃതി സിനിമയാവുന്നത് ഒരുകാലത്ത് മലയാളത്തില്‍ സാധാരണമായിരുന്നെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും മാധവന്‍ പറയുന്നു സാഹിത്യത്തിനും സിനിമയ്ക്കും ഇടയില്‍ ഉണ്ടാവുന്ന പരപരാഗണം മലയാളത്തില്‍ ഒരുപാട് കാലം നടന്നിരുന്ന കാര്യമാണ്. പക്ഷേ അത് ഏറെക്കാലമായി നടന്നിരുന്നില്ല. എം മുകുന്ദന്റെ കഥ സിനിമാരൂപത്തിലാക്കി മഹാവീര്യര്‍ അത് വീണ്ടും സാധ്യമാക്കിയിരിക്കുന്നു. ഈ ചിത്രം കാണുക (ഇപ്പോള്‍ തിയറ്ററുകളില്‍). രസമുള്ളതും വിചിത്ര സ്വഭാവിയുമാണ് ഈ ചിത്രം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും, മാധവന്‍ ട്വീറ്റ് ചെയ്!തു.