CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 20 Seconds Ago
Breaking Now

ഡിമെന്‍ഷ്യ തടയാന്‍ ചില ഭക്ഷണങ്ങള്‍

മറവി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലക്രമേണ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ?ഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ഇത് പിടിപ്പെടുന്ന ആളുകള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാകുന്നു.

ഒരാള്‍ പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ കൂടുതല്‍ സാധാരണമായിത്തീരുന്നു. നല്ല ഭക്ഷണക്രമം, മസ്തിഷ്‌ക കോശങ്ങളെ പോഷിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ബുദ്ധിശക്തി കുറയുന്നത് തടുക്കുകയും ചെയ്യും. ഡിമെന്‍ഷ്യ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം.

ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി, ചെറി തുടങ്ങിയ ബെറികളില്‍ ആന്തോസയാനിന്‍ എന്ന ഫ്‌ലേവനോയിഡ് അടങ്ങിയിരിക്കുന്നു. അവയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിനും നല്ല തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

വിറ്റാമിന്‍ ബി, ഇ, മഗ്‌നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം നല്ല അവബോധത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. കറുവപ്പട്ട, ജീരകം എന്നിവ മെമ്മറി, തലച്ചോറിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ആരോഗ്യ ഗുണങ്ങളുള്ള സംയുക്തങ്ങളായ പോളിഫെനോളുകളും അവയില്‍ അടങ്ങിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.