CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 41 Seconds Ago
Breaking Now

ആര്‍ത്തവ ദിവസങ്ങളിലെ അസ്വസ്ഥതകള്‍ മാറാന്‍ ജിഞ്ചര്‍ ടീ

ആര്‍ത്തവ ദിവസങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആര്‍ത്തവദിനങ്ങള്‍ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആര്‍ത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും.

വേദന സഹിക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആര്‍ത്തവ വേദന കുറയ്ക്കാന്‍ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെയാണ്. ഇത് ഭാവിയില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പിരീഡ്‌സ് ദിവസങ്ങളിലെ അസ്വസ്ഥതകള്‍ മാറാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കില്‍ തുളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ക്യാരറ്റ്, ആര്‍ത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആര്‍ത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ പോലും നിര്‍ദ്ദേശിക്കാറുണ്ട്.

ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ നല്ല ചൂട് പാലില്‍ അല്പം നെയ്യ് ചേര്‍ത്ത് കഴിക്കുക. അതല്ലെങ്കില്‍, രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും വേദന കുറയ്ക്കാന്‍ ഉത്തമമാണ്. വേദനയ്ക്ക് താത്കാലിക ശമനം കിട്ടാന്‍ ഉലുവ വെള്ളം ഉത്തമമാണ്. ഒരു പിടി ഉലുവ എടുത്ത് മൂന്ന് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് ശേഷം തണുപ്പിച്ച് കുടിപ്പിക്കുക

 




കൂടുതല്‍വാര്‍ത്തകള്‍.