ഇന്ത്യയെ വീഴ്ത്തി തങ്ങളുടെ ആറാം ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ നടന്‍ മനോജ് കുമാര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സഞ്ജു സാംസണിനെ പരാമര്‍ശിച്ചു കൊണ്ടാണ് മനോജിന്റെ പോസ്റ്റ്.
'മോനേ സഞ്ജു….. നിന്റെ മനസ്സിന്റെ 'താപ'മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ…. ?? വെറുതെ ചിന്തിച്ച് പോവുന്നു…. എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി 'മരിക്കാന്‍' തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ… സാരമില്ല…. അടുത്ത World cup നിന്റെയും കൂടിയാവട്ടേ' എന്നാണ് മനോജ് കുമാര്‍ കുറിച്ചിരിക്കുന്നത്.