CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 34 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ആരാധന ക്രമ ക്വിസ് മത്സരത്തില്‍ ജോമോന്‍ ജോണ്‍ , ബിബിത കെ ബേബി ദമ്പതികള്‍ക്ക് ഒന്നാം സ്ഥാനം ,ഷാജി കൊച്ചുപുരയില്‍ , ജെന്‍സി ഷാജി ദമ്പതികള്‍ക്കും , ജിസ് സണ്ണി , ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങള്‍ക്കും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍

ലിവര്‍പൂള്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിള്‍ ക്വിസ് മത്സരത്തിന് ഉജ്വല  പരിസമാപ്തി .

രൂപതയുടെ എല്ലാ  ഇടവകകളിലും മിഷനുകളിലും , പിന്നീട്  റീജിയണല്‍ തലങ്ങളിലും വിജയികളായ നാല്പത്തി മൂന്നു ടീമുകളെ പങ്കെടുപ്പിച്ച് ലിവര്‍പൂള്‍  സമാധാന രാജ്ഞി ദേവാലയ ഹാളില്‍ ലൈവ് ആയി നടന്ന മത്സരത്തില്‍ ഹേവാര്‍ഡ്‌സ് ഹീത്  ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്  മിഷനില്‍ നിന്നുള്ള ജോമോന്‍ ജോണ്‍ , ബിബിത കെ ബേബി ദമ്പതികള്‍ അടങ്ങിയ ടീം മൂവായിരം പൗണ്ടും , ട്രോഫിയും , സര്‍ട്ടിഫിക്കറ്റും അടങ്ങിയ ഒന്നാം സമ്മാനത്തിന് അര്ഹരായി .മാഞ്ചസ്റ്റര്‍ ഹോളി ഫാമിലി മിഷന്‍ അംഗമായ ഷാജി കൊച്ചുപുരയില്‍ , ജെന്‍സി  ഷാജി ദമ്പതികള്‍ക്ക്  രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും , ട്രോഫിയും , സര്‍ട്ടിഫിക്കറ്റും , ന്യൂ കാസില്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി  റോസറി  മിഷന്‍ അംഗങ്ങളായ ജിസ് സണ്ണി , ജിന മരിയ  സണ്ണി മാറാട്ടുകളം  സഹോദരങ്ങള്‍  എന്നിവര്‍ മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ,  സെര്‍ട്ടിഫിക്കേറ്റിനും യഥാക്രമം അര്‍ഹരായി .  ആരാധന ക്രമ വര്‍ഷത്തില്‍ രൂപതയയിലെ മുഴുവന്‍ കുടുംബങ്ങളെയും  പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരം  കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും  ഏറെ ശ്രദ്ധേയമായി .

ഫൈനലിസ്റ്റുകളായ 44  ടീമുകള്‍ക്കും ,വിജയികള്‍ക്കും  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . റീജിയണല്‍ തലത്തില്‍ എണ്‍പതു ശതമാനത്തില്‍ അധികം മാര്‍ക്ക് വാങ്ങിവര്‍ക്കുള്ള സെര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു . ആരാധന ക്രമ ക്വിസ് മത്സരത്തില്‍ മുന്നിലെത്തിയവര്‍  ആരാധനാക്രമ ബദ്ധമായ ജീവിതം നയിക്കുവാന്‍ എല്ലാവര്ക്കും മാതൃക ആകണമെന്ന്  ആരാധനക്രമ വര്‍ഷ സമാപന സമാപന സന്ദേശം നല്‍കികൊണ്ട് അഭി വന്ദ്യ പിതാവ് ഉത്‌ബോധിപ്പിച്ചു .സമാപന സമ്മേളനത്തില്‍ ആരാധന ക്രമ കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഡോ  ബാബു പുത്തന്‍പുരക്കല്‍ സ്വാഗതം ആശംസിക്കുകയും , കമ്മീഷന്‍ അംഗം ഡോ  . മാര്‍ട്ടിന്‍ ആന്റണി കൃതജ്ഞത പ്രകാശനവുംനടത്തി .

ചങ്ങനാശ്ശേരി അതിരൂപത  അംഗവും ബാരോ ഇന്‍ ഫെര്‍നെസ്  ഇടവക സഹ വികാരിയും ആയ റെവ ഫാ . നിതിന്‍ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റര്‍ .പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യുവിന്റെ നേതൃത്വത്തില്‍ ആരാധന ക്രമ കമ്മീഷന്‍ അംഗങ്ങള്‍ ആയ ഫാ. ജിനു മുണ്ടുനടക്കല്‍ ,  റെവ. ഡീക്കന്‍ ജോയ്‌സ് പള്ളിക്യമ്യാലില്‍ , ശ്രീമതി ജെയ്‌സമ്മ , ഷാജുമോന്‍ ജോസഫ് , സുദീപ് ,എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ഏകോപിപ്പിച്ചു .ലിവര്‍പൂള്‍ സമാധാന രാജ്ഞി ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് ചെതലന്‍ , കൈക്കാരന്‍മാര്‍ , വോളണ്ടീയര്‍  ടീം അംഗങ്ങള്‍ എന്നിവര്‍ സമാപന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

 

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.