ഇന്ത്യന്‍ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെത്. ഇപ്പോഴിതാ സുശാന്ത് തന്നോട് സംസാരിക്കാറുണ്ടെന്നാണ് സഹോദരി ശ്വേത സിംഗ് കീര്‍ത്തി വെളിപ്പെടുത്തിയിരിക്കുന്നത്.
'അവന്‍ ഈ ലോകത്ത് നിന്ന് പോയെന്ന് എനിക്ക് തോന്നാറേ ഇല്ല. ഇപ്പോഴും അവന്‍ എന്നോട് സംസാരിക്കാറുണ്ട്. ഒരിക്കല്‍ എന്റെ ഇയര്‍ ഫോണ്‍ കാണാതെ പോയി.
ഞാന്‍ വീട് മുഴുവന്‍ നോക്കി കണ്ടില്ല. പെട്ടന്ന് എന്റെ ചെവില്‍ പതിഞ്ഞ അവന്റെ ശബ്ദം കേട്ടു. ദിദി ഇയര്‍ ഫോണ്‍ മുറിയില്‍ കര്‍ട്ടന്റെ പുറകില്‍ ഉണ്ട്. പോയി നോക്ക്. അവന്‍ പറഞത് പോലെ അത് അവിടെ തന്നെ ഉണ്ടായിരുന്നു.' എന്നാണ് സഹോദരി ശ്വേത അഭിമുഖത്തില്‍ പറഞ്ഞത്.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍, എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്.