CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 8 Seconds Ago
Breaking Now

ഗാസയിലെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; ഉത്തരവിന് പിന്നാലെ റഫയില്‍ ആക്രമണം നടത്തി ഇസ്രയേല്‍

വിധിയില്‍ ഇസ്രയേല്‍ എടുത്ത നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തെക്കന്‍ ഗാസയിലെ നഗരമായ റഫയിലെ ഇസ്രയേല്‍ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ഗാസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്നും ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹര്‍ജിയിലാണ് നടപടി. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണം. ഗാസയിലെ പാലസ്തീനികളുടെ അവസ്ഥ ദയനീയമാണെന്നും കോടതി വ്യക്തമാക്കി.

ഇസ്രായേലിന്റെ ആക്രമണം ഗാസയെ മുഴുവനായും നശിപ്പിച്ചേക്കുമെന്ന് നിരീക്ഷിക്കുന്ന കോടതി, ഇസ്രായേലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും പറയുന്നുണ്ട്. ഈ വിധിയില്‍ ഇസ്രയേല്‍ എടുത്ത നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ പലസ്തീന്‍ അതോറിറ്റി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇസ്രയേല്‍ തള്ളി. ഹമാസിനെതിരായ സ്വയം പ്രതിരോധമാണ് തങ്ങള്‍ നടത്തുന്നതെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. കോടതി തീരുമാനത്തിന് ശേഷം മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ റഫ നഗരത്തില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.