നടി മീര വാസുദേവന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂരിലാണ് വിവാഹം നടന്നത്. മീര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് 21ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. 2019 മുതല്‍ മീരയും വിപിനും ഒന്നിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്.
നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് ഛായാഗ്രാഹകന്‍ വിപിന്‍. ഞങ്ങള്‍ ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‌നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.