CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 58 Seconds Ago
Breaking Now

നിമിഷയെ ആക്രമിക്കുന്നത് തെറ്റ്; ഇത് സുരേഷ് ഗോപിക്ക് ഇഷ്ടമാവില്ല; മേജര്‍ രവി

നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് സംവിധായകനും നടനുമായ മേജര്‍ രവി. ആ പെണ്‍കുട്ടിയെ ഇങ്ങനെ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.നിമിഷയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സുരേഷി ഗോപിക്ക് ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി.

'ഇലക്ഷന്‍ റിസള്‍ട്ട് വന്നതിന് ശേഷം കുറച്ചു ദിവസങ്ങളായിട്ട് കാണുന്ന വലിയൊരു ഒരു സംഭവം എന്താണെന്ന് വച്ചാല്‍, ഒരു ആര്‍ട്ടിസ്റ്റ്, നിമിഷയുടെ പേരിലുള്ള ഒരു പോസ്റ്റിനെ വച്ച് തലങ്ങും വിലങ്ങുമിട്ട് ആ കുട്ടിയെ മാനസികമായി വളരെയധികം വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരുപാട് കമന്റുകള്‍ ഞാന്‍ കണ്ടിരുന്നു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല. ഒരു ആര്‍ട്ടിസ്റ്റാണ്.

ഒരു കുട്ടിക്ക് ഏത് ലെവല്‍ വരെയുള്ള പ്രഷര്‍ എടുക്കാന്‍ പറ്റുമെന്നുള്ളത് ആദ്യം നമ്മള്‍ മനസിലാക്കണം. രാഷ്ട്രീയത്തില്‍ കളിച്ചു വളര്‍ന്നിട്ടുള്ള ഒരു കുട്ടിയായിരുനെങ്കില്‍ ബോള്‍ഡായി, നല്ല തൊലിക്കട്ടിയോടെ എന്ത് തെറിവിളിയേയും നേരിടും. പക്ഷെ എനിക്ക് തോന്നുന്നത് ഈ കുട്ടിക്ക് അതൊന്നും മാനസികമായി എടുക്കാനുള്ള മനോധൈര്യമുണ്ടോ എന്ന് എനിക്കറിയില്ല. കാരണം അവള്‍ രാഷ്ട്രീയക്കാരിയല്ല.

അവര്‍ ഏതോ സ്‌റ്റേജില്‍ കയറി നിന്നുകൊണ്ട് എന്നോ ഒരു കാലത്ത് എന്തോ ഒരു കാര്യം സുരേഷ് പറഞ്ഞത് പറഞ്ഞു എന്നതിനാണ് അവളെ ആക്രമിക്കുന്നത്. ഇവിടെ ഇരുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാകും അത്. അതിനെ അങ്ങനെ അങ്ങ് വിട്ടാല്‍ മതി. പക്ഷെ ഇപ്പോള്‍ ആ കുട്ടിയെ അറ്റാക് ചെയ്യുന്നത് കാണുമ്പോള്‍ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് ആലോചിച്ച് വിഷമം തോന്നുന്നു.

സുരേഷ് ഗോപിയുടെ മകന്‍ പോലും വന്നിട്ട് ഇപ്പോള്‍ പറഞ്ഞതാണ് അന്ന് പറഞ്ഞപ്പോള്‍ വിഷമമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല എന്ന്. അവരെ ഇപ്പോള്‍ മാനസികമായി പീഡിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നും സന്തോഷമില്ലെന്നും ഗോകുല്‍ പറഞ്ഞു. നന്നായി വളര്‍ത്തിക്കൊണ്ടുവന്ന ഒരു കുട്ടി എന്ന നിലയില്‍ വളരെ പക്വതയോടെ ഗോകുല്‍ പറഞ്ഞ കാര്യം ഞാന്‍ കേട്ടിരുന്നു.

അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങള്‍ നമ്മള്‍ വിടുകയാണ് വേണ്ടത്. അല്ലാതെ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്ന് അറ്റാക്ക് ചെയ്യാന്‍ നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ? നിര്‍ത്തിക്കൂടെ? ആ കുട്ടി വ്യക്തിപരമായ ദേഷ്യത്തിലൊന്നും പറഞ്ഞ കാര്യമല്ല. സ്റ്റേജില്‍ കയറി കയ്യടി കിട്ടുന്ന സമയത്ത് വായില്‍ നിന്ന് അറിയാതെ വന്നുപോകും. അങ്ങനെ ഒരു സംഭവം ഉണ്ടായെന്ന് വിചാരിച്ചിട്ട് വിട്ടുകളയണം.

ആ കുട്ടി എല്ലാതെ എത്ര പേര്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. പ്രായക്കുറവുള്ള ഒരു കുട്ടിയാണ്. ഒരു പെണ്‍കുട്ടിയാണ്. ഒരു മാന്യത പാലിച്ചുകൊണ്ട് നിങ്ങളെല്ലാവരും അത് വിട്ടേക്കുക. അവരെപ്പറ്റി മറന്നുകളയുക.' എന്നാണ് മേജര്‍ രവി പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.