CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 44 Minutes 35 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ആരംഭിക്കുന്നു; ജി 7 ഉച്ചകോടിക്കായി ഇന്ന് ഇറ്റലിയിലേക്ക്

യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഇറ്റലിയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം. ഏ7 അഡ്വാന്‍സ്ഡ് എക്കണോമികളുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആണ് സന്ദര്‍ശനം. ഇന്ന് മുതല്‍ 15 വരെ ഇറ്റലിയിലെ അപുലിയയിലെ ബോര്‍ഗോ എഗ്‌നാസിയയിലാണ് ജി 7 ഉച്ചകോടി ചേരുക.

യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഒരു സെഷനും ഉച്ചകോടിയില്‍ ഉണ്ടാകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രി മോദിയെ അനുഗമിക്കും.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.