CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 50 Seconds Ago
Breaking Now

ട്രംപ് രക്ഷപ്പെട്ടത് മില്ലി സെക്കന്റുകള്‍ വ്യത്യാസത്തില്‍ ; തല ചരിച്ചതിനാല്‍ രക്ഷപ്പെട്ടു ; വെടിയുണ്ട തലയോട്ടില്‍ തുളച്ചുകയറിയേനെ

സംസാരിക്കുന്നതിനിടെ തല ചെരിച്ചത് അദ്ദേഹത്തിന് രക്ഷയായി.

മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് രക്ഷപ്പെട്ടത് മില്ലി സെക്കന്റുകള്‍ വ്യത്യാസത്തിനെന്ന് പുതിയ വീഡിയോ. അക്രമി ലക്ഷ്യമിട്ടത് ട്രംപിന്റെ തലയുടെ മധ്യഭാഗത്തായിരുന്നുവെന്ന് ക്ലോസ്അപ്പ് ഫൂട്ടേജ് കാണിക്കുന്നു.

സംസാരിക്കുന്നതിനിടെ തല ചെരിച്ചത് അദ്ദേഹത്തിന് രക്ഷയായി. വെടിയുണ്ട തലയോട്ടിയില്‍ തുളച്ചുകയറുന്നതിനുപകരം ചെവിയോട് ചേര്‍ന്ന് പോയതായി ഇസ്രായേലി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വെറ്ററന്‍ ആരോണ്‍ കോഹന്‍ മുമ്പ് പറഞ്ഞു.

മില്ലി സെക്കന്റുകളുടെ വ്യത്യാസമാണ് അദ്ദേഹത്തെ രക്ഷിച്ചതെന്നും തോമസ് മാത്യു ക്രൂക്ക്‌സ് വെടിയുതിര്‍ത്തപ്പോള്‍ ട്രംപ് തല ചെറുതായി തിരിച്ച് ജംബോട്രോണിലേക്ക് നോക്കിയത് അക്രമി പ്രതീക്ഷിച്ചില്ലെന്നും ആരോണ്‍ കോഹന്‍ പറയുന്നു. ട്രംപ് തല ചലിപ്പിച്ചത് തികച്ചും അത്ഭുതമാണെന്നും ട്രംപിന് ദൈവത്തിന്റെ സംരക്ഷണം ഉണ്ടായിരുന്നുവെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. അമേരിക്കയെ രക്ഷിച്ച ചെരിവെന്ന് വരെ അഭിപ്രായമുയര്‍ന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.