സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് താരപരിവേഷം ലഭിച്ചിട്ടുണ്ട്. മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.
ഇപ്പോഴിതാ മകള്‍ മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ ദിലീപ്. ദൈവത്തിന് നന്ദി. ഒരു സ്വപ്നം സഫലമായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും' എന്ന കുറിപ്പോടെയാണ് ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം ദിലീപ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
മീനാക്ഷി ചെന്നൈയിലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മീനാക്ഷിയുടെ ഓരോ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മീനാക്ഷി പങ്കുവച്ച നൃത്ത വിഡിയോകള്‍ വൈറലാകാറുമുണ്ട്.