CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 39 Seconds Ago
Breaking Now

ഒഎല്‍എക്‌സ് വഴി ഡ്രൈവറായെത്തി, വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷം മോഷണം; പ്രതി പിടിയില്‍

മോഷണം നടത്തിയ വീട്ടിലെ ഡ്രൈവറായിരുന്നു പ്രതി

തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്നും 13 പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍. കോട്ടയം എരുമേലി സ്വദേശി സുമിത്ത് എബ്രഹാമാണ് പിടിയിലായത്. ഒരു മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയാണ് ഹില്‍ പാലസ് പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുന്‍പാണ് സുമിത്ത് തൃപ്പൂണിത്തുറയിലെ ഒരു വീട്ടില്‍ നിന്നും 13 പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്നു കളഞ്ഞത്.

മോഷണം നടത്തിയ വീട്ടിലെ ഡ്രൈവറായിരുന്നു പ്രതി. വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം താക്കോല്‍ സംഘടിപ്പിച്ചു അലമാരയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.

ഒഎല്‍എക്‌സ് വഴിയാണ് വീട്ടില്‍ ഡ്രൈവറെ ആവശ്യമുള്ള വിവരം പ്രതി അറിയുന്നത്. ഒരു മാസത്തോളമായുള്ള തിരച്ചിലിന് ഒടുവിലാണ് കുമളി ഭാഗത്ത് നിന്നും പ്രതിയെ പൊലിസ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഇയാള്‍ ധൂര്‍ത്തടിച്ചു കളഞ്ഞുവെന്ന് പൊലിസ് പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.