CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 50 Seconds Ago
Breaking Now

'വ്യവസ്ഥിതിയെയാണ് അമ്മ ചോദ്യം ചെയ്തത്, അര്‍ജുനെ കാണുക എന്നതാണ് ആവശ്യം'; അര്‍ജുന്റെ സഹോദരി അഞ്ജു

നദിയിലുള്ള തിരച്ചിലില്‍ സ്‌കൂബ ഡൈവിങ്ങിന് പുറമെ അണ്ടര്‍ വാട്ടര്‍ ടെക്‌നോളജികളൊന്നും ഉപയോഗിക്കാത്തത് എന്തുകൊണ്ടെന്നും അഞ്ജു ചോദിച്ചു.

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസം പിന്നിട്ടിട്ടും ഫലം കാണാതായതോടെ പ്രതീക്ഷ നഷ്ടപ്പെട്ട് അര്‍ജുന്റെ കുടുംബം. വൈകുന്നേരം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ച അമ്മയ്ക്ക് പിന്നാലെ അര്‍ജുന്റെ സഹോദരി അഞ്ജുവും രക്ഷാപ്രവര്‍ത്തനത്തില്‍ നിരാശ പങ്കുവെച്ചു. മകനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അര്‍ജുന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമ്മ പറഞ്ഞത് പ്രതീക്ഷ നഷ്ടപ്പെട്ട മാനസികാവസ്ഥയില്‍ നിന്നായിരുന്നുവെന്നായിരുന്നു അഞ്ജുവിന്റെ പ്രതികരണം. നദിയിലുള്ള തിരച്ചിലില്‍ സ്‌കൂബ ഡൈവിങ്ങിന് പുറമെ അണ്ടര്‍ വാട്ടര്‍ ടെക്‌നോളജികളൊന്നും ഉപയോഗിക്കാത്തത് എന്തുകൊണ്ടെന്നും അഞ്ജു ചോദിച്ചു.

ടണല്‍ ദുരന്തത്തിലൊക്കെ പെട്ടത് പോലെ മകന്‍ തിരിച്ചുവരുമെന്നാണ് അമ്മ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രതീക്ഷ ഇപ്പോള്‍ കുടുംബത്തിനില്ലെന്നും അഞ്ജു പറഞ്ഞു. വീഴാന്‍ ചാന്‍സ് ഉള്ള ഒരു കുഴി അവിടെ ഉണ്ടായിട്ട് ആ സ്ഥലത്ത് തിരയാതെ അവിടെ മണ്ണ് കൊണ്ട് ഇട്ടുവെന്ന് അമ്മ ആരോപിച്ചു. അവിടുത്തെ ഭരണത്തോട്, പൊലീസിനോട്, ഇപ്പോള്‍ കേന്ദ്രത്തോട് ഞങ്ങള്‍ക്ക് ഒരു വിശ്വാസവും വരുന്നില്ല. സൈന്യത്തിന്റെ നടപടിയില്‍ വലിയ വിഷമമുണ്ട്. അവര്‍ക്ക് നിര്‍ദ്ദേശത്തിന്റെ കുറവുണ്ട്. പട്ടാളക്കാരെ അഭിമാനത്തോടെ കണ്ടിരുന്നവരായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ അതൊക്കെ തെറ്റി. പട്ടാളം ആളെ കാണിക്കാന്‍ കൂലിക്ക് ഗോഷ്ടി കെട്ടി വിടുന്നവരാണോ എന്നും അമ്മ ചോദിച്ചിരുന്നു.

'സൈന്യത്തെ ചിലവ് ചെയ്ത് എത്തിച്ചത് ഡെമ്മി കളിക്കായിരുന്നു. ഏത് വ്യവസ്ഥയാണോ ഡമ്മി കളിക്കാന്‍ സൈന്യത്തെ അയച്ചത് അവരോടാണ് എന്റെ ചോദ്യം. ഒരു ഉപകരണവുമില്ലാതെയാണ് അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്നത്. കുഴിയിലോ മണ്ണിന്നടിയിലോ പെട്ട ഒരു മനുഷ്യനെ രക്ഷിക്കാന്‍ അവരുടെ കൈയില്‍ തെളിവില്ല. പുഴയുടെ സൈഡില്‍ ഒരു കുഴിയുണ്ടായിരുന്നു. അതിലേക്ക് വാഹനം തെന്നി വീഴാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അവര്‍ ആ കുഴിയുടെ മേലേയ്ക്ക് മണ്ണിട്ടു' എന്നായിരുന്നു അമ്മയുടെ പ്രതികരണം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.