CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 30 Minutes 1 Seconds Ago
Breaking Now

സംസ്ഥാനത്ത് ആയിരത്തോളം നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു; വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം കിട്ടും മുന്‍പ് കോഴ്‌സ് തുടങ്ങിയതാണ് ഫലം തടഞ്ഞ് വെക്കാനുള്ള കാരണമായി പറയുന്നത്.

സംസ്ഥാനത്തെ ബിഎസ്‌സി നഴ്‌സിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം തടഞ്ഞ് വച്ചതോടെ പ്രതിസന്ധിയിലായി പരീക്ഷയെഴുതിയ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തുള്ള 156 നഴ്‌സിങ് കോളേജുകളില്‍ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം കിട്ടും മുന്‍പ് കോഴ്‌സ് തുടങ്ങിയതാണ് ഫലം തടഞ്ഞ് വെക്കാനുള്ള കാരണമായി പറയുന്നത്.

കഴിഞ്ഞ വര്‍ഷം തുടങ്ങിയ അഞ്ചിടത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളും സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളും ഉള്‍പെടെ 17 നഴ്‌സിങ് കോളേജുകളിലേയും സീറ്റ് കൂട്ടി നല്‍കിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റര്‍ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. പുതിയ നഴ്‌സിങ് കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാരും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലും അംഗീകാരം നല്‍കണമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അനുമതി കിട്ടും മുന്‍പ് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നല്‍കി. ഇതാണ് പരീക്ഷാഫലം തടയലില്‍ എത്തിനില്‍ക്കുന്നത്.

ഉയര്‍ന്ന മാര്‍ക്ക് വാങ്ങി നഴ്‌സിങ് പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഭാവിപഠനത്തെ കുറിച്ചുള്ള ചോദ്യചിഹ്നത്തിന് മുന്നില്‍ നില്‍ക്കുന്നത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സംസ്ഥാനദേശീയ നഴ്‌സിങ് കൗണ്‍സിലുകള്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.