CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 42 Seconds Ago
Breaking Now

'സങ്കടമുള്ള ദിവസം, എന്റെ അച്ഛനും ഡ്രൈവര്‍ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ'; രണ്ടാം ക്ലാസുകാരന്റെ വൈകാരിക ഡയറിക്കുറിപ്പ് വൈറല്‍

കോഴിക്കോട് വടകര മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാന്റെ ഡയറി കുറിപ്പാണിത്.

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താംനാളും തുടരുകയാണ്. ഗംഗാവലി പുഴയ്ക്കടിയില്‍ കണ്ടെത്തിയ ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളക്കര ഒന്നടങ്കം അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഈ സന്ദര്‍ഭത്തില്‍ രണ്ടാം ക്ലാസുകാരന്‍ എഴുതിയ ഒരു വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കോഴിക്കോട് വടകര മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാന്റെ ഡയറി കുറിപ്പാണിത്.

'ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വണ്ടിയുമായി പോയ അര്‍ജുന്‍ മണ്ണിടിച്ചിലില്‍ കാണാതായി. എന്റെ അച്ഛനും ഡ്രൈവര്‍ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ' എന്നായിരുന്നു ഇഷാന്‍ ഡയറിയില്‍ കുറിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.