CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 47 Minutes 46 Seconds Ago
Breaking Now

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായ യുവതി തട്ടിയെടുത്ത് 80 ലക്ഷം രൂപ: പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങി

18 വര്‍ഷത്തോളമായി ഇതേ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹന്‍.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായ യുവതി സ്ഥാപനത്തില്‍ നിന്നും 80 ലക്ഷം രൂപയുമായി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന ധന്യ മോഹന്‍ എന്ന യുവതിയാണ് പണം തട്ടിയെടുത്ത ശേഷം മുങ്ങിയത്. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് യുവതി ലക്ഷങ്ങള്‍ സ്ഥാപനത്തില്‍ നിന്നും കൈക്കലാക്കിയത്.

18 വര്‍ഷത്തോളമായി ഇതേ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹന്‍. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്താണ് തട്ടിപ്പ്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതി ഒളിവില്‍ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വര്‍ഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.