CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 24 Minutes 9 Seconds Ago
Breaking Now

റെഡ്ഡിച്ചില്‍ മരിച്ച മലയാളി ദമ്പതികള്‍ക്ക് ഇന്ന് യുകെ മലയാളി സമൂഹം യാത്രാ മൊഴിയേകും

ചടങ്ങുകള്‍ക്ക് ഫാ സാബി മാത്യു കാര്‍മികത്വം വഹിക്കും.

റെഡ്ഡിച്ചില്‍ മരിച്ച മലയാളി ദമ്പതികള്‍ക്ക് ഇന്ന് യാത്രാ മൊഴിയേകും. അനില്‍ ചെറിയാന്‍ സോണിയ ദമ്പതികളുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഓര്‍ ലേഡി മൗണ്ട് കാര്‍മ്മല്‍ ആര്‍ സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും പിന്നാലെ റെഡ്ഡിച്ച് സെമിത്തേരിയിലായിരിക്കും സംസ്‌കാരം.

ചടങ്ങുകള്‍ക്ക് ഫാ സാബി മാത്യു കാര്‍മികത്വം വഹിക്കും.

ഓഗസ്ത് 18നായിരുന്നു സോണിയ അനിലിന്റെ (39) വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി ഒരു മണിക്കൂര്‍ തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ മരണമടഞ്ഞത്. രണ്ടു കുട്ടികളെയും തന്നേയും ഒറ്റയ്ക്കാക്കി സോണിയ പോയതോടെ വിയോഗം താങ്ങാന്‍ കഴിയാതെ അനില്‍ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.

ഇരുവരുടേയും മരണത്തോടെ മക്കളായ ലിയയും ലൂസിയയും തനിച്ചായി.

കോട്ടയം വാകത്താനം വലിയ പറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍ റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ വിധി വില്ലനായി. ബന്ധുക്കള്‍ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.