CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 16 Minutes 26 Seconds Ago
Breaking Now

വംശവെറി 'തീരെയില്ലാത്ത' ബ്രിട്ടന്‍! പോലീസ് ഓഫീസര്‍മാര്‍ പതിവായി തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നുവെന്ന് ഇന്ത്യന്‍ വംശജനായ മുന്‍ തീവ്രവാദ വിരുദ്ധ മേധാവി; വംശപശ്ചാത്തലം മൂലം പരിശോധന പതിവെന്ന് നീല്‍ ബസു; ന്യൂനപക്ഷ വംശജര്‍ പോലീസിനെ എങ്ങനെ വിശ്വസിക്കും?

തടഞ്ഞ് പരിശോധിക്കാനുള്ള അധികാരം ഓഫീസര്‍മാര്‍ അമിതമായി ഉപയോഗിക്കുന്നതായി ബസു

ബ്രിട്ടീഷ് പോലീസിനെ ജനങ്ങള്‍ക്ക് എത്രത്തോളം വിശ്വാസമുണ്ടെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. പ്രത്യേകിച്ച് മോഷണം പോലുള്ള സംഭവങ്ങള്‍ ഇരകളായാല്‍ ഇതിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ പോലീസ് അത്ര ശ്രദ്ധയൊന്നും കാണിക്കാറില്ല. ഇതിനെല്ലാം പുറമെയാണ് വെള്ളക്കാരല്ലാത്തവരോട് ബ്രിട്ടീഷ് പോലീസിന്റെ വ്യത്യസ്ത മനോഭാവവും.

ഇതിന് പതിവായി ഇരയാകാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത് മുന്‍ തീവ്രവാദ വിരുദ്ധ പോലീസ് മേധാവിയും, ഇന്ത്യന്‍ വംശജനുമായ നീല്‍ ബസുവാണ്. തന്റെ ഏഷ്യന്‍ പശ്ചാത്തലം മൂലം പതിവായി ഓഫീസര്‍മാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മൂന്ന് വര്‍ഷക്കാലം തീവ്രവാദ വിരുദ്ധ പോലീസിനെ നയിച്ച ബസുവിന് ഇത്തരം അനുഭവം നേരിടേണ്ടി വരുന്നുവെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ!Neil Basu's bid for crime agency top job ends after alleged No 10  intervention | Police | The Guardian

രണ്ടാഴ്ച മുന്‍പ് പോലും ഈ അനുഭവത്തിന് ഇരയായെന്ന് നീല്‍ ബസു പറഞ്ഞു. എന്നിരുന്നാലും ഇതൊരു പുതിയ കാര്യമല്ലെന്നും പതിവായി ഇരയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'കഴിഞ്ഞ 30 വര്‍ഷത്തിനിടെ പതിവായി തടഞ്ഞുനിര്‍ത്തി പരിശോധനയ്ക്ക് ഇരയാകുന്ന ഏക ചീഫ് കോണ്‍സ്റ്റബിള്‍ ഞാനാകുമെന്ന് ഉറപ്പുണ്ട്. കുട്ടിയായിരിക്കുമ്പോഴും, കൗമാരകാലത്തും, മുതിര്‍ന്നപ്പോഴും, രണ്ടാഴ്ച മുന്‍ ഹീത്രൂവിലൂടെ പോകുമ്പോഴും ഇത് നേരിട്ടു', ടൈംസ് ക്രൈമിനോട് സംസാരിക്കവെ ബസു പറഞ്ഞു. 

തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള നിയമങ്ങള്‍ താന്‍ കൂടി ചേര്‍ന്ന് തയ്യാറാക്കിയതാണെന്നത് നാണംകെടുത്തുന്നതും, വൈരുദ്ധ്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷക്കാലം മെറ്റ് കരിയറുള്ള ബസു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി നിലനിന്ന കാലത്ത് തീവ്രവാദ വിരുദ്ധ സേനയെ നയിച്ച് ജനസമ്മതി നേടിയ ഓഫീസറാണ്. തടഞ്ഞ് പരിശോധിക്കാനുള്ള അധികാരം ഓഫീസര്‍മാര്‍ അമിതമായി ഉപയോഗിക്കുന്നതായി ബസു പറയുന്നു. ഹോം ഓഫീസ് ഡാറ്റ ഇത് ശരിവെയ്ക്കുകയും ചെയ്യുന്നു. വെള്ളക്കാരെ അപേക്ഷിച്ച് ന്യൂനപക്ഷ വംശജരെ ഈ വിധം തടഞ്ഞ് പരിശോധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഹോം ഓഫീസ് കണക്ക് വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.