അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും ഖമെനയി പറഞ്ഞു. ഇസ്രയേലിനെതിരായ മിസൈല്‍ ആക്രമണം പൊതുസേവനമെന്നും ഖമെനയി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി.
5 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഇറാന് ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിന്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പ്രഭാഷണത്തില്‍ ഖമനയി പറഞ്ഞു. അതേസമയം മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ഖമനയി ആവശ്യപ്പെട്ടു
ടെഹ്റാനിലെ പള്ളിയിലാണ് ഖമനയി ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് മുന്‍പ് റവല്യൂഷണറി ഗാര്‍ഡ്സ് കമ്മാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെയാണ് 2020 ജനുവരിയില്‍ ഖമനയി വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയത്.