CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 11 Seconds Ago
Breaking Now

പ്രായം തികയാത്ത ക്രൂരത! മൈതാനത്ത് വെച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ വെച്ച് നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ച് 15-കാരന്‍; നഗ്നശരീരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കി; കുറ്റവാളിക്ക് ജയില്‍ശിക്ഷ

അക്രമത്തിന്റെ ആഘാതത്തില്‍ കഴിയുന്ന പെണ്‍കുട്ടി മാനസിക ബുദ്ധിമുട്ടുകളും, ശാരീരികമായ പരുക്കുകളുമായി കഴിയുകയാണ്

കഞ്ചാവും, മദ്യവും വലിച്ചുകയറ്റി അപരിചിതയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ 15-കാരന് ജയില്‍ശിക്ഷ. സ്‌കോട്ട്‌ലണ്ടിലെ സൗത്ത് എയര്‍ഷയറിലുള്ള പ്രസ്റ്റ്‌വിക്കിലെ പാര്‍ക്കില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. 15 വയസ്സുള്ള പ്രതി 16 വയസ്സുകാരിയുടെ കഴുത്തില്‍ കത്തിവെച്ച് നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയും, നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിന് തൊട്ടുമുന്‍പായിരുന്നു സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് വസ്ത്രം അഴിപ്പിച്ചതെന്ന് എഡിന്‍ബര്‍ഗ് ഹൈക്കോടതി വിചാരണയില്‍ വ്യക്തമാക്കി. ഇതിന് ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. High Court, Lawnmarket, Edinburgh © Bill Harrison cc-by-sa/2.0 :: Geograph  Britain and Ireland

പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഭക്ഷണം വാങ്ങി തിരിച്ചുവരവെയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. ഇതേ സ്റ്റോറില്‍ തിരിച്ചെത്തിയാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വിവരം നല്‍കിയത്. 2023 ഡിസംബര്‍ 23ന് നടന്ന അക്രമത്തെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന് പ്രതി അവകാശപ്പെട്ടു. രാത്രിയില്‍ മദ്യപിക്കുകയും, കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നതായി ഇയാള്‍ സമ്മതിച്ചു. പെണ്‍കുട്ടിയെ നേരില്‍ പരിചയമുണ്ടായിരുന്നില്ല. 

തന്റെ ചെയ്തികളുടെ ഉത്തരവാദിത്വം പ്രതി ഏറ്റെടുത്തതായും, ഇതില്‍ നാണക്കേടുള്ളതായും പ്രതിഭാഗം അഭിഭാഷക വ്യക്തമാക്കി. മോശം കുട്ടിക്കാലം മൂലം വളരെ ചെറുപ്പത്തില്‍ മദ്യപാനം തുടങ്ങുകയും, വിദ്യാഭ്യാസം പരിമിതവുമായി പോയെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊന്നും ചെയ്ത ക്രൂരതയ്ക്ക് ന്യായമല്ലെന്നും അഭിഭാഷക സമ്മതിച്ചു. 

കുറ്റസമ്മതം നടത്തിയ ആണ്‍കുട്ടിക്ക് 5 വര്‍ഷവും, മൂന്ന് മാസവുമാണ് ജയില്‍ശിക്ഷ വിധിച്ചത്. കൂടാതെ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും പേര് ചേര്‍ക്കും. അക്രമത്തിന്റെ ആഘാതത്തില്‍ കഴിയുന്ന പെണ്‍കുട്ടി മാനസിക ബുദ്ധിമുട്ടുകളും, ശാരീരികമായ പരുക്കുകളുമായി കഴിയുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.