CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 9 Seconds Ago
Breaking Now

പെന്‍ഷനില്‍ തൊട്ടുകളിച്ചാല്‍ വീണ്ടും സമരം; ചാന്‍സലര്‍ക്ക് ഭീഷണിയുമായി ഡോക്ടര്‍മാര്‍; വിരമിക്കുമ്പോള്‍ നികുതിരഹിതമായി പെന്‍ഷന്‍ ഫണ്ടില്‍ നിന്നും എടുക്കാന്‍ കഴിയുന്ന 25% വെട്ടിക്കുറച്ചാല്‍ പണിമുടക്കും, എന്‍എച്ച്എസില്‍ നിന്നും ഡോക്ടര്‍മാര്‍ പലായനം ചെയ്യുമെന്ന് മുന്നറിയിപ്പ്

മിക്ക മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കും വലിയ പെന്‍ഷന്‍ ഫണ്ട് ഉണ്ടാകുമെന്നതിനാല്‍ 100,000 പൗണ്ടിലേറെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും

പെന്‍ഷന്‍ ഫണ്ടില്‍ നിന്നും നികുതി ഇല്ലാതെ എടുക്കാന്‍ കഴിയുന്ന തുക 25 ശതമാനത്തില്‍ നിന്നും വെട്ടിക്കുറച്ചാല്‍ എന്‍എച്ച്എസില്‍ നിന്നും ഡോക്ടര്‍മാരുടെ പലായനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇത്തരമൊരു നീക്കം നടത്തുന്നതായി വ്യക്തമാകുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ സന്ദേശം. എന്നാല്‍ ഇത് നടപ്പായാല്‍ വെയ്റ്റിംഗ് ലിസ്റ്റ് വര്‍ദ്ധിക്കാനും, കൂടുതല്‍ സമരങ്ങള്‍ക്ക് സാധ്യതയും തെളിയിക്കുമെന്നാണ് രണ്ട് യൂണിയനുകളുടെ മുന്നറിയിപ്പ്. 

ഡോക്ടര്‍മാര്‍ക്കും, മറ്റ് പൊതുമേഖലാ ജീവനക്കാര്‍ക്കും പണപ്പെരുപ്പത്തെ മറികടക്കുന്ന ശമ്പളവര്‍ദ്ധനവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഇറക്കിയ പണം തിരിച്ചുപിടിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. നികുതിരഹിതമായി എടുക്കാന്‍ കഴിയുന്ന തുക 100,000 പൗണ്ടായി കുറയ്ക്കാന്‍ ചാന്‍സലര്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. Rachel Reeves says being chancellor 'smashing one of last glass ceilings' –  The Irish News

നിലവില്‍ 55 വയസ്സില്‍ എത്തുമ്പോള്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും 25 ശതമാനം നികുതിയില്ലാതെ എടുക്കാം. പരമാവധി 268,275 പൗണ്ട് വരെയാണ് ഈ തുക. ഈ നീക്കത്തിലൂടെ 2 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. എന്നാല്‍ 1995-ല്‍ ആരംഭിച്ച പെന്‍ഷന്‍ സ്‌കീം മൂലം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ തുകയില്‍ നിന്നുമുള്ള ലംപ്‌സത്തിന്റെ ഒരു ഭാഗം വിരമിക്കുമ്പോള്‍ ലഭിക്കും. 

മിക്ക മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കും വലിയ പെന്‍ഷന്‍ ഫണ്ട് ഉണ്ടാകുമെന്നതിനാല്‍ 100,000 പൗണ്ടിലേറെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും. ഈ ലംപ്‌സം വെട്ടിക്കുറയ്ക്കുന്നതോടെ പരിധി കുറയുന്നതും, നികുതി ഈടാക്കുന്നത് തടയാനും ഡോക്ടര്‍മാര്‍ നേരത്തെ വിമരിക്കുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.