CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 48 Seconds Ago
Breaking Now

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 350 പൗണ്ട് അധികചെലവ്; കഴിഞ്ഞ മാസങ്ങളില്‍ ഹോം ലോണ്‍ ചെലവുകള്‍ താഴ്ന്നിട്ടും അഞ്ച് വര്‍ഷം മുന്‍പത്തേക്കാള്‍ നിരക്ക് വര്‍ദ്ധിച്ചു; ഉയര്‍ന്ന പലിശ നിരക്കുകള്‍ തിരിച്ചടിയാകുന്നു

സാധാരണ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റാണ് ആദ്യ വീട് വാങ്ങുന്നവര്‍ പതിവായി എടുക്കുന്നത്

അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ സുപ്രധാന വര്‍ദ്ധന നേരിടുന്നതായി കണക്കുകള്‍. കഴിഞ്ഞ മാസങ്ങളില്‍ ഹോം ലോണ്‍ ചെലവുകള്‍ താഴ്‌ന്നെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസം വന്നിട്ടില്ല. 

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആദ്യമായി ഇറങ്ങുന്ന ആളുകള്‍ക്ക് ഉയര്‍ന്ന് പലിശ നിരക്കുകള്‍ മൂലം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളും ഉയര്‍ന്ന നിരക്കിലാണുള്ളത്. 2019-ലെ ശരാശരി നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 61 ശതമാനം ഉയര്‍ന്ന നിരക്കിലാണെന്ന് റൈറ്റ്മൂവ് റിപ്പോര്‍ട്ട് ചെയ്യുന്നു. Number of first time home buyers in UK nearly doubles according to the  Barclays Mortgages' First Time Buyer Index | EuropaWire | The European  Union's press release distribution & newswire service

2019-ല്‍ പ്രതിമാസ തിരിച്ചടവ് 578 പൗണ്ടായിരുന്നത് നിലവില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 931 പൗണ്ടായാണ് വര്‍ദ്ധിച്ചത്. ഓരോ മാസവും 350 പൗണ്ടിലേറെ വര്‍ദ്ധനവാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ ചൂണ്ടിക്കാണിക്കുന്നു. 20 ശതമാനം നല്‍കി ബാക്കിയുള്ള തുക 30 വര്‍ഷക്കാലത്തേക്ക് മോര്‍ട്ട്‌ഗേജ് ചെലവുകളായി നല്‍കുന്ന ആദ്യത്തെ വീട് വാങ്ങുന്നവരെ കണക്കാക്കിയാണ് റൈറ്റ്മൂവ് ഈ നിരക്ക് വ്യക്തമാക്കുന്നത്. 

സാധാരണ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റാണ് ആദ്യ വീട് വാങ്ങുന്നവര്‍ പതിവായി എടുക്കുന്നത്. എന്നാല്‍ ഇതിന് നിലവില്‍ 20 ശതമാനം ഡെപ്പോസിറ്റുണ്ടെങ്കില്‍ 4.58 ശതമാനമാണ് പലിശ നിരക്ക്. 2019-ല്‍ ഇത് 2.13 ശതമാനമായിരുന്നു. ബ്രിട്ടനില്‍ രണ്ട് ബെഡ്‌റൂമോ, അതില്‍ താഴെയോ ഉള്ള ഇത്തരം വീടുകളുടെ വില അഞ്ച് വര്‍ഷത്തില്‍ 18 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 192,221 പൗണ്ടില്‍ നിന്നും 227,570 പൗണ്ടിലേക്കാണ് വില ഉയര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.