CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 49 Seconds Ago
Breaking Now

അതിജീവിതയെ അപമാനിച്ചെന്ന പരാതി; നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ്

പോക്‌സോ കേസിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചുവെന്നാണ് പുതിയ പരാതി.

അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ്. നടിയുടെ ബന്ധുവായ യുവതി നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.

പോക്‌സോ കേസിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചുവെന്നാണ് പുതിയ പരാതി. ഇതേ യുവതിയുടെ പരാതിയില്‍ നേരത്തെ നടിക്കെതിരെ പോക്‌സോ കേസ് എടുത്തിരുന്നു. ഒരു പോക്‌സോ അടക്കം നാല് കേസുകളാണ് നടിക്കെതിരെ ഇതുവരെ ചുമത്തിയത്. ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേര്‍ക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂര്‍ത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു നടിക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്.

പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ പലര്‍ക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്‌സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.