CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 24 Seconds Ago
Breaking Now

ആദ്യം മനഃസാക്ഷിയോട് ചോദിക്കൂ, എന്നിട്ട് നിങ്ങളുടെ എംപിയോടും! മരണം വരിക്കാന്‍ രാജ്യത്തിന്റെ ഒരു കൈ സഹായം നല്‍കുന്ന അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നവംബര്‍ 29ന് പാര്‍ലമെന്റില്‍; അപകടകരമായ നിയമം തടയാന്‍ നിങ്ങള്‍ക്കും അവസരം- ആശങ്ക എംപിയെ അറിയിക്കാം

നവംബര്‍ 29ന് ബില്‍ അവതരിപ്പിക്കുമ്പോള്‍ ബില്‍ പാസായാല്‍ ദയാവധം രാജ്യത്ത് നിയമപരമായി മാറും

നവംബര്‍ 29ന് കോമണ്‍സില്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ അവതരിപ്പിക്കപ്പെടും. മരണം വരിക്കാന്‍ ആഗ്രഹിക്കുന്ന ഗുരുതര രോഗബാധിതര്‍ക്ക് ദയാവധം വിധിക്കാന്‍ സഹായിക്കുന്ന ബില്‍ എന്നാണ് വിളിപ്പേരെങ്കിലും വിപുലമായ ചര്‍ച്ചകളും, ആഴത്തിലുള്ള ആശയസംവാദങ്ങളും നടത്താതെ തിടുക്കത്തില്‍ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലേബര്‍ ഗവണ്‍മെന്റ്. ഈ വിഷയത്തില്‍ എംപിമാര്‍ വോട്ട് ചെയ്യുമ്പോള്‍ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തന്നെ ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. 

നവംബര്‍ 29ന് ബില്‍ അവതരിപ്പിക്കുമ്പോള്‍ ബില്‍ പാസായാല്‍ ദയാവധം രാജ്യത്ത് നിയമപരമായി മാറും. എന്നാല്‍ ബില്‍ പാസാക്കാന്‍ അതിവേഗത്തില്‍ നടപടിയെടുക്കുന്നതിലെ ആശങ്കകള്‍ ദൂരീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നുമില്ല. നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്. King's Speech: Keir Starmer pledges growth but warns of 'no quick fix'

നിലവിലെ നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് 'മരിക്കാനുള്ള അവകാശം' സമ്മാനിക്കപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ തിടുക്കം പിടിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുണ്ട്. പ്രത്യേകിച്ച് വിശ്വാസസംബന്ധമായ വീക്ഷണത്തില്‍ ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധം കൂടിയാണ്. മുന്‍പ് കോമണ്‍സില്‍ ഈ വിഷയത്തില്‍ വോട്ട് ചെയ്തപ്പോള്‍ രണ്ട് മാസം കൊണ്ടാണ് ഇത് പരിശോധിക്കപ്പെട്ടത്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നാല് മാസത്തോളം ബില്‍ അളന്നുമുറിച്ച് പരിശോധിക്കാനും അവസരം കിട്ടിയിരുന്നു. 

എന്നാല്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ ഗവണ്‍മെന്റ് രണ്ടാഴ്ച കൊണ്ട് പരിപാടി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. പകുതിയോളം എംപിമാരും ആദ്യമായി സഭയില്‍ എത്തിയവരാണ്. ഇവര്‍ക്ക് നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പര്യാപ്തമായ സമയം പോലും കിട്ടിയിട്ടില്ല. എന്‍എച്ച്എസ് 'തകര്‍ന്ന' നിലയിലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി തന്നെ പ്രഖ്യാപിച്ച അവസ്ഥയില്‍ ബില്‍ നിയമമാകുന്നത് സുപ്രധാനമായ പ്രതിസന്ധി സൃഷ്ടിക്കും. 

പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഒരു തരത്തിലുള്ള സേവനവും ലഭിക്കാതെ 100,000 പേരെങ്കിലും പ്രതിവര്‍ഷം മരണപ്പെടുന്നുവെന്നാണ് കണക്ക്. ഈ അവസ്ഥയില്‍ മരിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ വരുന്നതോടെ പലരും ആത്മഹത്യ വരിച്ച് അഭിമാനം കാത്തുസൂക്ഷിക്കാന്‍ തയ്യാറാകും. അത് ബ്രിട്ടീഷ് സമൂഹത്തില്‍ വരുത്തിവെയ്ക്കുന്ന വിനാശവും ചെറുതാകില്ല. 

ഈ അവസരത്തിലാണ് നിങ്ങളുടെ എംപിമാരെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിക്കാന്‍ അവസരം വരുന്നത്. പരിമിതമായ സമയം മാത്രമാണ് നമുക്ക് മുന്നില്‍. ഓരോ മണ്ഡലത്തിലും അപകടകരമായ നിയമത്തില്‍ എതിര്‍പ്പുള്ള വോട്ടര്‍മാര്‍ വലിയ തോതിലുണ്ടെന്ന് എംപിമാരും, ഗവണ്‍മെന്റും തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളുടെ എംപിയിലേക്ക് ആ ആശങ്ക അറിയിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം:

https://righttolife.org.uk/9ly4




കൂടുതല്‍വാര്‍ത്തകള്‍.