ഇന്റിമസി സീനുകളില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സയാനി ഗുപ്ത. സംവിധായകന്‍ കട്ട് വിളിച്ചിട്ടും നടന്‍ തന്നെ ചുംബിച്ചുകൊണ്ടിരുന്നു എന്നാണ് താരം പറഞ്ഞത്. സിനിമ സെറ്റിലെ ഇന്റിമസി കോര്‍ഡിനേറ്ററുടെ ആവശ്യകതയേ കുറിച്ചാണ് സയാനി സംസാരിച്ചത്.
ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്. കട്ട് പറഞ്ഞാലും ചുംബനം തുടരുന്നവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അത് നമ്മളെ വല്ലാതെയാക്കും. ആരും അറിയാതെയായിരിക്കും അത്. പക്ഷേ അതൊരു മോശം പ്രവൃത്തിയാണ് എന്നാണ് സയാനി പറയുന്നത്.
പ്രൈം സീരീസ് ആയ ഫോര്‍ മോര്‍ ഷോര്‍ട്‌സ് പ്ലീസില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം താരം പങ്കുവച്ചു. ഗോവയിലെ ബീച്ചില്‍ ചെറിയ വസ്ത്രം ധരിച്ച് മണ്ണില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നു. തനിക്ക് മുന്നില്‍ 70ഓളം ആണുങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും ഒരു ഷോള്‍ എനിക്ക് തന്നില്ല.
അഭിനേതാക്കളുടെ സുരക്ഷയെ കുറിച്ച് പരിഗണിക്കാത്ത ചിന്താഗതിയില്‍ മാറ്റമുണ്ടാകണം എന്നും സയാനി പറഞ്ഞു