വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലാണ് അര്‍ജുന്‍ പിടിയിലായത്. ഉടമയില്‍ നിന്നും മൂന്നര കിലോ സ്വര്‍ണമാണ് അര്‍ജുന്‍ മോഷ്ടിച്ചത്.
കവര്‍ച്ച ചെയ്ത മൂന്നര കിലോ സ്വര്‍ണത്തില്‍ നിന്ന് 2.2 കിലോ സ്വര്‍ണവും ബാക്കി വിറ്റ പണവും പോലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അര്‍ജുനെ പിടികൂടിയത്.
2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പെടുന്നതും, അദ്ദേഹം മരിക്കുന്നതും. ആ സമയത്ത് വണ്ടി ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നു. അന്ന് മുതലേ അര്‍ജുന്റെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.