റെഡ്ഡിങ്ങില്‍ ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സ് സാബു മാത്യു (55) ന്റെ സംസ്‌കാരം ഇന്ന്. രാവിലെ പത്തുമണിക്ക് റെഡ്ഡിങിലെ ടില്‍ഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. പത്തു മണിയ്ക്ക് പൊതുദര്‍ശനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക.
ശേഷം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും സംസ്‌കാര ശുശ്രൂഷാ ചടങ്ങുകളും നടത്തും .പൊതുദര്‍ശനത്തിന് ശേഷം ഹെന്‍ലി റോഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
നവംബര്‍ 24നാണ് സാബു മാത്യുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെഡ്ഡിംഗിലെ റോയല്‍ ബെര്‍ക്ക്ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു സാബു മാത്യു. റോയല്‍ ബെര്‍ക്ക്ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ തന്നെ നഴ്സായിരുന്ന ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ സേവനം നേടിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2003ലാണ് സാബു എന്‍എച്ച്എസ് നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്.
കോട്ടയം കുറവിലങ്ങാട് സ്വദേശിയായ സാബു മാത്യു കളത്തൂര്‍ പുളിയംതൊട്ടിയില്‍ പരേതരായ പി എം മാത്യുവിന്റേയും റോസമ്മ മാത്യുവിന്റെയും ഏഴു മക്കളില്‍ ഇളയ മകനാണ്.
2003ലാണ് സാബുവും കുടുംബവും യുകെയില്‍ എത്തിയത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ജൂണ, സിക്സ്ത് ഫോം വിദ്യാര്‍ത്ഥിയായ ജ്യുവല്‍ എന്നിവരാണ് മക്കള്‍.