അടുത്ത വര്‍ഷത്തേക്ക് നഴ്‌സുമാര്‍ക്കും, അധ്യാപകര്‍ക്കും 2.8 ശതമാനം ശമ്പളവര്‍ദ്ധനവ് മതിയെന്നാണ് മന്ത്രിമാരുടെ നിലപാട്. എന്നാല്‍ എംപിമാര്‍ക്ക് ഇതിലും വലിയ ശമ്പളവര്‍ദ്ധന നല്‍കണമെന്നും മന്ത്രിമാര്‍ ആലോചിക്കുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് എതിരെ ശക്തമായ പ്രതിഷേധത്തിന് തിരികൊളുത്തിയാണ് എംപിമാര്‍ക്ക് 4.2 ശതമാനം ശമ്പളവര്‍ദ്ധന നല്‍കാന്‍ രാഷ്ട്രീയ നീക്കം നടക്കുന്നത്.
എന്‍എച്ച്എസ്, വിദ്യാഭ്യാസ, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് യൂണിയനുകളില്‍ നിന്നും കീര്‍ സ്റ്റാര്‍മര്‍ സമരഭീഷണി നേരിടുന്നതിനിടെയാണ് രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ന്ന തോതില്‍ ശമ്പളവര്‍ദ്ധനയ്ക്ക് ശ്രമം തുടങ്ങിയത്. 4.2 ശതമാനത്തിലേക്ക് നിരക്ക് നിശ്ചയിച്ചാല്‍ ഇത് യൂണിയനുകളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കും.
ഈ വര്‍ഷം 5.5 ശതമാനം ശമ്പളവര്‍ദ്ധന ലഭിച്ച എംപിമാര്‍ക്ക് 91,346 പൗണ്ടാണ് ശമ്പളം. ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയാണ് രാഷ്ട്രീയക്കാരുടെ ശമ്പളം നിയന്ത്രിക്കുന്നത്. പുതിയ പാര്‍ലമെന്റിന്റെ ആദ്യ വര്‍ഷം തന്നെ ശമ്പളകാര്യത്തില്‍ റിവ്യൂ നടത്തേണ്ടതുണ്ട്. ഇതിനുള്ള സമയപരിധി ജൂലൈയില്‍ അവസാനിക്കും. കോമണ്‍സിന്റെ പാത പിന്തുടര്‍ന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സും അപ്‌റേറ്റ് നടത്തും.
എന്നാല്‍ മറ്റ് പൊതുമേഖലാ ജീവനക്കാരേക്കാള്‍ വര്‍ദ്ധനവ് നിശ്ചയിച്ചാല്‍ ഇത് യൂണിയനുകളുമായുള്ള തര്‍ക്കത്തിന് തിരികൊളുത്തും. അടുത്ത വര്‍ഷം നഴ്‌സുമാര്‍ ഉള്‍പ്പെടെ പൊതുമേഖലാ ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ദ്ധ മതിയെന്നാണ് ലേബര്‍ ഗവണ്‍മെന്റ് പേ റിവ്യൂ ബോഡികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതിനെതിരെ സമരങ്ങള്‍ നടത്തുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.