CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 38 Minutes 2 Seconds Ago
Breaking Now

ജിപിമാരെ കണ്ടുകിട്ടാനില്ല! കഴിഞ്ഞ മാസം രോഗബാധിതരായ ആയിരക്കണക്കിന് രോഗികള്‍ക്ക് ജിപിമാരുടെ അടുത്ത് പോലും എത്താനായില്ല; ഡോക്ടര്‍മാരെ കാണുന്നതിന്റെ ബുദ്ധിമുട്ട് വെളിച്ചത്ത് കൊണ്ടുവന്ന് ഞെട്ടിക്കുന്ന കണക്കുകള്‍

അപ്പോയിന്റ്‌മെന്റ് നേടുന്നതില്‍ വിജയിച്ച രോഗികളില്‍ പകുതി പേര്‍ക്കും ജിപിമാരെ മുഖാമുഖം കാണാനും കഴിയുന്നില്ല

ജിപിമാരെ കാണാനുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടികള്‍ എവിടെയും എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ഞെട്ടിക്കുന്ന കണക്കുകള്‍. കഴിഞ്ഞ മാസം ഇരുപതില്‍ ഒന്ന് രോഗികള്‍-ഏകദേശം ഒരു മില്ല്യണിലേറെ രോഗബാധിതര്‍ക്കാണ് ജിപിമാരെ കണ്ടുകിട്ടാതെ പോകേണ്ടി വന്നതെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. 

ഡോക്ടര്‍മാരെ കാണുന്നത് ഇപ്പോഴും രോഗികളെ സംബന്ധിച്ച് ദുരിതമേറിയ കാര്യം തന്നെയാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് അപ്പോയിന്റ്‌മെന്റ് ലഭിക്കാനായി വേദന സഹിച്ച് കാത്തിരിക്കേണ്ടി വരുന്നത്. 

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ബന്ധപ്പെടുന്ന അതേ ദിവസം ജിപിമാരുടെ അരികിലെത്താന്‍ കഴിയാതെ പോകുന്നത്. ഇതില്‍ 2.2 മില്ല്യണ്‍ രോഗികള്‍ക്കാകട്ടെ ബന്ധപ്പെടാന്‍ പല ദിവസങ്ങള്‍ വേണ്ടിവരുന്നു. ഇതേ സമയം 1.1 മില്ല്യണ്‍ പേര്‍ക്ക് എന്‍എച്ച്എസ് ജിപിയുടെ പൊടിപോലും കിട്ടുന്നുമില്ല. 

അപ്പോയിന്റ്‌മെന്റ് നേടുന്നതില്‍ വിജയിച്ച രോഗികളില്‍ പകുതി പേര്‍ക്കും ജിപിമാരെ മുഖാമുഖം കാണാനും കഴിയുന്നില്ല. 100,000-ലേറെ രോഗികളോടാണ് പ്രശ്‌നം സ്വയം കൈകാര്യം ചെയ്യാനായി നിര്‍ദ്ദേശിക്കുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു. എന്‍എച്ച്എസ് പ്രതിസന്ധിയുടെ ആഴമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് കണക്കുകള്‍ പരിശോധിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.