CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 42 Seconds Ago
Breaking Now

ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ദ്ധന; ഏറ്റവും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിയത് സൗത്ത് ഈസ്റ്റില്‍; വില വര്‍ദ്ധനവില്‍ മുന്‍പില്‍ സ്റ്റോക്ക്-ഓണ്‍-ട്രെന്റും, സ്ലോയും

ലിസ്റ്റ് ചെയ്ത ഭവനങ്ങളില്‍ ഭൂരിഭാഗവും മിഡ് മാര്‍ക്കറ്റ് 3, 4 ബെഡ്‌റൂം വീടുകളാണെന്നും റൈറ്റ്മൂവ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബോക്‌സിംഗ് ഡേ ദിനത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണത്തില്‍ 26% വര്‍ദ്ധന ഉണ്ടായതായി കണക്കുകള്‍. സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിയത്. ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകള്‍ പിന്നാലെയുണ്ട്. 

ബോക്‌സിംഗ് ഡേ ദിനം തങ്ങളുടെ സൈറ്റിലെ ഏറ്റവും തിരക്കേറിയ ദിനമായിരുന്നുവെന്ന് ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി പ്ലാറ്റ്‌ഫോം റൈറ്റ്മൂവ് പറയുന്നു. ലിസ്റ്റ് ചെയ്ത ഭവനങ്ങളില്‍ ഭൂരിഭാഗവും മിഡ് മാര്‍ക്കറ്റ് 3, 4 ബെഡ്‌റൂം വീടുകളാണെന്നും റൈറ്റ്മൂവ് കൂട്ടിച്ചേര്‍ത്തു. ബോക്‌സിംഗ് ഡേ ദിനത്തില്‍ ലിസ്റ്റ് ചെയ്ത 18 ശതമാനം മാത്രമാണ് വലിയ വീടുകളുടെ വിഭാഗത്തില്‍ വരുന്നത്. 

അതേസമയം ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും വലിയ വര്‍ദ്ധന നേരിട്ടത് സ്റ്റോക്ക്-ഓണ്‍-ട്രെന്റിലാണ്. 2024-ല്‍ സ്‌റ്റോക്ക്-ഓണ്‍-ട്രെന്റിലെ ശരാശരി ചെലവില്‍ 33,000 പൗണ്ടിന്റെ, ഏകദേശം 17.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നേരിട്ടത്. ഇതോടെ ഇവിടെ ശരാശരി ഭവനവില 193,662 പൗണ്ടില്‍ നിന്നും 227,002 പൗണ്ടായി വര്‍ദ്ധിച്ചു. 

സ്ലോയിലാണ് രണ്ടാമത്തെ വലിയ വര്‍ദ്ധന. ഇവിടെ ശരാശരി ഭവനവിലയില്‍ 15 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി. 497,704 പൗണ്ടാണ് സ്ലോയിലെ ശരാശരി വില. വില വര്‍ദ്ധനവില്‍ മൂന്നാമതുള്ളത് ഓള്‍ഡാമാണ്. 2023-ല്‍ ശരാശരി വില 218,595 പൗണ്ടായിരുന്നത് ഈ വര്‍ഷം 25,546 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. ബ്രാഡ്‌ഫോര്‍ഡ്, ബോള്‍ട്ടണ്‍, ബാണ്‍സ്ലി, വോള്‍വര്‍ഹാംപ്ടണ്‍ എന്നിവിടങ്ങളും ടോപ്പ് 10-ല്‍ ഇടം പിടിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.