CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 44 Minutes 45 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ പുതുവര്‍ഷ വെടിക്കെട്ട് കാണാനെത്തിയ ആയിരങ്ങള്‍ നിരാശരായി; 'വ്യാജ' വെട്ടിക്കെട്ട് വാര്‍ത്ത പ്രചരിപ്പിച്ചത് സോഷ്യല്‍ മീഡിയ തട്ടിപ്പുകാര്‍; 2025ന് ആവേശോജ്ജ്വല വരവേല്‍പ്പ് നല്‍കി ലണ്ടന്‍ ആഘോഷം

ലണ്ടനിലെ ന്യൂഇയര്‍ വെടിക്കെട്ട് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അതിശയിപ്പിക്കുന്നതായിരുന്നു

സോഷ്യല്‍ മീഡിയ തട്ടിപ്പുകാരുടെ വലയില്‍ വീണ് ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ വെടിക്കെട്ട് മാമാങ്കം കാണാനെത്തിയ ആയിരക്കണക്കിന് പേര്‍ നിരാശരായി മടങ്ങി. ഒരിക്കലും സംഘടിപ്പിക്കാത്ത വെടിക്കെട്ടിന്റെ പേരില്‍ നടന്ന പ്രചരണത്തില്‍ കുടുങ്ങിയാണ് ജനങ്ങള്‍ സെന്റിനറി സ്‌ക്വയറിലേക്ക് വന്‍തോതില്‍ ഒഴുകിയെത്തിയത്. 

എന്നാല്‍ 2025-നെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാനെത്തിയ ജനങ്ങളുടെ ആവേശം കെടുത്തി പോലീസാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇല്ലാത്ത വെടിക്കെട്ട് കാണാനാണ് ആളുകള്‍ സ്ഥലത്ത് എത്തിയതെന്ന് പോലീസ് അറിയിച്ചതോടെ ജനക്കൂട്ടം നിരാശരായി മടങ്ങി. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ജനങ്ങള്‍ക്കായി. കൊടുങ്കാറ്റ് നേരിടുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ബ്രിട്ടനില്‍ ആഘോഷങ്ങള്‍ നടന്നത്. 

സെന്റിനറി സ്‌ക്വയറില്‍ വെടിക്കെട്ട് നടക്കുന്നതായി ഓണ്‍ലൈനില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അത്തരമൊരു പരിപാടി സംഘടിപ്പിച്ചിരുന്നില്ലെന്ന് ബര്‍മിംഗ്ഹാം സൂപ്രണ്ട് എംലിന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. ബര്‍മിംഗ്ഹാമില്‍ ജനങ്ങള്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നെങ്കിലും ലണ്ടനില്‍ പാഡിംഗ്ടണ്‍ ബിയര്‍ കൂടി പങ്കെടുത്ത പരിപാടി പ്രൗഢഗംഭീരമായി അരങ്ങേറി. 

ലണ്ടനിലെ ന്യൂഇയര്‍ വെടിക്കെട്ട് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അതിശയിപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ ബിബിസിയില്‍ പരിപാടി വീക്ഷിച്ചു. ലോകത്തില്‍ ആദ്യമായി ഹോളോഗേസ് അനിമേഷന്‍ ഉപയോഗിച്ചാണ് പരിപാടി അവിസ്മരണീയമാക്കി മാറ്റിയത്. ബ്രിട്ടനില്‍ പല ഭാഗത്തും കാറ്റും, മഴയും മൂലം ഡിസംബര്‍ 31-ലെ പരിപാടികള്‍ റദ്ദാക്കിയപ്പോള്‍ തലസ്ഥാനത്ത് 12 മിനിറ്റുള്ള വെടിക്കെട്ട് പരിപാടി തടസ്സങ്ങളില്ലാതെ നടന്നു. 100,000 ടിക്കറ്റുകളാണ് തെയിംസ് നദിക്കരയില്‍ നടന്ന പരിപാടിയിലേക്ക് വിറ്റഴിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.