CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 43 Minutes 9 Seconds Ago
Breaking Now

ഡയറ്റില്‍ പപ്പായ ഉള്‍പ്പെടുത്താം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബര്‍, മഗ്‌നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പച്ച പപ്പായ. പപ്പൈനും നാരുകളും അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ഇവയില്‍ കലോറി വളരെ കുറവുമാണ്. കൂടാതെ ഇവയിലെ നാരുകള്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ച പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും കുറയ്ക്കാനും ഗുണം ചെയ്യും. 

നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പച്ച പപ്പായ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.