ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2025 ജൂണ്‍ 5 മുതല്‍ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
ജൂണ്‍ 5 വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 8 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം യാണ്ഫീല്‍ഡ് പാര്‍ക്ക് ട്രെയിനിങ് & കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ചാണ് നടക്കുക.
ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.
ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്തു പ്രവേശനം ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മനോജ് തയ്യില്‍ - 07848808550,
മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258
(evangelisation@csmegb.org)
https://forms.gle/H5oNiL5LP32qsS8s9
Appachan Kannanchira
https://docs.google.com/forms/d/e/1FAIpQLSeCwpIa0wkemPDIoKEA2iDOsCgdmRETO9RRscvox7ITCd6sUA/viewform?pli=1