CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 8 Seconds Ago
Breaking Now

മലയാളി ഹിന്ദു സമാജം ഗ്ലോസ്റ്ററില്‍ സംസ്‌കൃതി ആരംഭിച്ചു

മലയാളി ഹിന്ദു സമാജം ഗ്ലോസ്റ്ററില്‍ സംസ്‌കൃതി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 15  ശനിയാഴ്ച എലംസ് ക്രോഫ്റ്റ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന കുടുംബ സംഗമത്തില്‍ മുത്തശ്ശിയായിട്ടുള്ള ശ്രീമത സുനിതാ രമേശന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സംസ്‌കൃതി ഗ്ലോസ്റ്ററിന്റെ പ്രസിഡന്റ് ശ്രീ അജയ് പുരുഷോത്തമനും സെക്രട്ടറി - ശ്രീ, വിമല്‍കുമാര്‍ സുധാകരന്‍ പിള്ളയും

ട്രഷറര്‍ - ശ്രീ,കൃഷ്ണചന്ദ്രന്‍ ഉണ്ണിത്താനും പിആര്‍ ഒ ശ്രീ സനോജ് ഇടക്കൂല്‍ വളപ്പില്‍ എന്നിവരേയും ഉള്‍പ്പെടെ 15 അംഗ കമ്മറ്റി അംഗങ്ങള്‍ ചുമതലയേറ്റു. തുടര്‍ന്ന് നാമജപവും ഭജനയും നടന്നു. തുടര്‍ന്ന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച സത്സഗം ഉണ്ടാവുമെന്ന് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.