CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 22 Minutes 59 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളില്‍ ഒന്നായ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് 2, 3 തീയതികളില്‍

ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളില്‍ ഒന്നായ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ദേവാലയത്തില്‍ മെയ് 2, 3 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 2 നു (വെള്ളിയാഴ്ച) കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും.

മെയ് 3 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രഭാതനമസ്‌കാരത്തോടുകൂടി വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ആശിര്‍വാദത്തിനും ശേഷം നേര്‍ച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി റവ. ഫാദര്‍ സിബി വാലയില്‍ അറിയിച്ചു.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ തക്കവണ്ണം വിശ്വാസികള്‍ ഏവരും ബിര്‍മിങ്ഹാം യാര്‍ഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തില്‍ നേര്‍ച്ച കാഴ്ചകളോടെ എത്തിച്ചേരുവാന്‍ പെരുനാള്‍ കമ്മറ്റി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ട്രസ്റ്റി Reji Mathai (07831274123), സെക്രട്ടറി Shine Mathew (07943095240) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.