CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 21 Minutes 36 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സുവാറ 2025 ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച്ച ലെസ്റ്ററില്‍

ബിര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത , ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചാമത് സുവാറ 2025 ന്റെ ഫൈനല്‍ മത്സരങ്ങള്‍ ഈ ശനിയാഴ്ച ലെസ്റ്ററിലുള്ള കിര്‍ബി മക്‌സോള്‍ ഹാളില്‍ വച്ച് നടത്തപ്പെടും . വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി ഓണ്‍ലൈന്‍ ആയി നടത്തപ്പെട്ട മത്സരത്തില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് ഈ വര്‍ഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരങ്ങള്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നുമുള്ള ആറ് മത്സരാര്‍ത്ഥികള്‍ വീതമാണ് അവസാന റൌണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത് .

 

മെയ് 3 ശനിയാഴ്ച്ച ലെസ്റ്ററിലുള്ള കിര്‍ബി മക്‌സോള്‍ ഹാളില്‍ രാവിലെ ഒമ്പതുമണിക്ക് ഉദ്ഘടനസമ്മേളനവും തുടര്‍ന്ന് 10 മണിമുതല്‍ വിവിധ പ്രായപരിധിയിലുള്ളവരുടെ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യും . മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നല്‍കും . വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ബൈബിള്‍ കൂടുതലായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുകയെന്ന്  ബൈബിള്‍ അപ്പോസ്റ്റലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു  . മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ കൊടുക്കുന്നു .

 Venue Details

Kirby Muxloe Village Hall

Station Road, Kirby Muxloe,

Leicester, LE9 2EN 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.