പുരുഷനെ പോലെ തോന്നാന്‍ യേശു ക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ട്രാന്‍സ് ഇന്‍ഫ്‌ലുവന്‍സര്‍ക്ക് മൂന്ന് വര്‍ഷം തടവ്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയില്‍ ശിക്ഷയ്ക്ക് പുറമെ, 10,00,00,000 ഐഡിആര്‍ (5,30,27,300 ഇന്ത്യന്‍ രൂപ) പിഴയായി അടക്കാനും കോടതി വിധിച്ചു. ഇന്തോനേഷ്യന്‍ നഗരമായ മേദാനിലെ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.
ഇന്തോനേഷ്യന്‍ മുസ്ലിം ട്രാന്‍സ് ഇന്‍ഫ്‌ലുവന്‍ റാതു താലിസയെയാണ് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടയിലാണ് റാതു താലിസ വിവാദ പരാമര്‍ശം നടത്തിയത്. യേശുക്രിസ്തുവിന്റെ ചിത്രം കയ്യിലെടുത്ത് ഒരു പുരുഷനെ പോലെ തോന്നാന്‍ യേശു മുടി മുറിക്കണം എന്നായിരുന്നു റാതു നടത്തിയ പ്രസ്താവന. വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തുമതത്തിനെതിരായ വിദ്വേഷം പ്രചരിപ്പിച്ചതിതിന് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.
ടിക് ടോക്കില്‍ 4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒരു ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്ററാണ് റാതു താലിസ. 2024 ഒക്ടോബര്‍ 2-ന്, ഒരു ടിക് ടോക്ക് കാഴ്ചക്കാരന്‍ റാതു താലിസയോട് പുരുഷനെപ്പോലെ മുടി മുറിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് റാതു താലിസ ലൈവ് സ്ട്രീം ചെയ്തത്. യേശുക്രിസ്തുവിന്റെ ഒരു ചിത്രവും റാതു താലിസ കയ്യില്‍ കരുതിയിരുന്നു.
സ്ട്രീമിങ്ങിനിടയില്‍ ആ ചിത്രത്തിലേക്ക് ചൂണ്ടി നിങ്ങള്‍ ഒരു സ്ത്രീയെ പോലെ ആകരുത് അവന്റെ അച്ഛനെ പോലെ ആകാന്‍ മുടി മുറിക്കണം എന്ന് പറയുകയായിരുന്നു. പിന്നാലെ 2024 ഒക്ടോബര്‍ 4 ന് അഞ്ചിന് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മതനിന്ദ നടത്തിയതിന് റാതുവിനെതിരെ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. റാതു താലിസയുടെ പരാമര്‍ശങ്ങള്‍ പൊതു ക്രമവും, മതസൗഹാര്‍ദ്ദവും തടസ്സപ്പെടുത്തിയെന്ന് കോടതി വ്യക്തമാക്കിയയായിരുന്നു ശിക്ഷാവിധി.